ETV Bharat / state

ഗവര്‍ണര്‍ക്ക് ക്ഷണമില്ല ; മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്, ന്യൂയര്‍ വിരുന്ന് ഇന്ന് - കേരള ഗവര്‍ണര്‍

CM Pinarayi Vijayan's Christmas New Year feast : വിരുന്ന് ഇന്ന് ഉച്ചയ്ക്ക്‌ 12.30ന് പിഎംജിയിലെ മസ്‌കറ്റ് ഹോട്ടലില്‍. ഗവര്‍ണറെ ക്ഷണിക്കാതെ മുഖ്യമന്ത്രി.

CM Pinarayi Vijayan  Christmas New Year feast  കേരള ഗവര്‍ണര്‍  ന്യൂ ഇയര്‍ വിരുന്ന്
christmas-new-year-feast-by-cm-pinarayi-vijayan
author img

By ETV Bharat Kerala Team

Published : Jan 3, 2024, 9:40 AM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്, പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത് നടക്കും (Christmas New Year feast by CM Pinarayi Vijayan). 12.30ന് പിഎംജിയിലെ മസ്‌കറ്റ് ഹോട്ടലിലാണ് വിരുന്ന്. ഗവർണർ - സർക്കാർ പോര് നിലനിൽക്കുന്ന സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.

ക്ഷണിക്കപ്പെട്ട നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ്, ബിജെപി നേതാക്കൾക്കും വിരുന്നിലേക്ക് ക്ഷണം ഉണ്ട്. എന്നാൽ ഇവരാരും പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം ഡിസംബർ 14ന് ഗവർണർ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്‌മസ് വിരുന്നിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നിട്ടും ആരും പങ്കെടുത്തിരുന്നില്ല.

മുഖ്യമന്ത്രി, മന്ത്രിമാർ, സ്‌പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി കഴിഞ്ഞ വർഷം ഒരുക്കിയ ക്രിസ്‌മസ് പുതുവത്സര വിരുന്നിൽ 570 പേരാണ് പങ്കെടുത്തത്. 9,24,160 രൂപയായിരുന്നു ചെലവ്.

അടുത്തിടെയാണ് മുഖ്യമന്ത്രി നടത്തിയ ഓണ സദ്യയ്‌ക്ക് 7.86 ലക്ഷം രൂപ കൂടി അനുവദിച്ചത് (CM Pinarayi Vijayan's Onam feast). ഇക്കഴിഞ്ഞ ഡിസംബര്‍ 13നാണ് ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി അധിക ഫണ്ട് അനുവദിച്ചത്. പൗരപ്രമുഖർക്ക് ഓഗസ്റ്റ് 26 ന് നിയമസഭാ മന്ദിരത്തിൽ വച്ചായിരുന്നു മുഖ്യമന്ത്രി ഓണ സദ്യ ഒരുക്കിയത്.

ഇതിനായി നവംബർ 8ന് 19 ലക്ഷം രൂപ അനുവദിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അധിക ഫണ്ടായി ഡിസംബറില്‍ 7.86 ലക്ഷം രൂപ കൂടി അനുവദിച്ചത്. ഇതോടെ ഓണ സദ്യയ്ക്ക് ആകെ ചെലവ് 26.86 ലക്ഷം രൂപയായി.

അഞ്ച് തരം പായസം ഉൾപ്പടെ 65 തരം വിഭവങ്ങൾ ഉൾപ്പെടുന്ന വിപുലമായ ഓണ സദ്യയായിരുന്നു മുഖ്യമന്ത്രി ഒരുക്കിയത്. അതേസമയം ഓണ സദ്യയ്ക്ക് എത്ര പേർ പങ്കെടുത്തു എന്ന കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല. സ്‌പീക്കർ എ എൻ ഷംസീർ നിയമസഭയിൽ ഒരുക്കിയതിന് പുറമെയായിരുന്നു മുഖ്യമന്ത്രിയുടെ ഓണ സദ്യ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.