ETV Bharat / state

ബോയ്‌സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ - ബോയ്‌സ് ഗേൾസ് സ്‌കൂളുകൾക്ക് പകരം മിക്സഡ് സ്കൂൾ

സംസ്ഥാനത്തെ ബോയ്‌സ്, ഗേൾസ് സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളാക്കുന്നതിന്‍റെ ഭാഗമായി സ്‌കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തുന്നതിനും ഉത്തരവുണ്ട്.

Child Rights Commission orders to abolish boys and girls schools  only mixed schools from next year state Child Rights Commission order  ബോയ്‌സ് ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ  അടുത്ത വർഷം മുതൽ മിക്‌സഡ് സ്‌കൂളുകൾ മാത്രം  സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്  ബോയ്‌സ് ഗേൾസ് സ്‌കൂളുകൾക്ക് പകരം മിക്സഡ് സ്കൂൾ  mixed schools instead of boys girls school
ബോയ്‌സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ; അടുത്ത വർഷം മുതൽ മിക്‌സഡ് സ്‌കൂളുകൾ മാത്രം
author img

By

Published : Jul 21, 2022, 8:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 2023-24 അധ്യയന വർഷം മുതൽ ബോയ്‌സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ ഉത്തരവ്. ആൺ/പെൺ പ്രത്യേകം സ്‌കൂളുകൾ പ്രവർത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളിൽ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹർജിയിലാണ് കമ്മിഷന്‍റെ ഉത്തരവ്.

സംസ്ഥാനത്താകെ 280 ഗേൾസ് സ്‌കൂളുകളും 164 ബോയ്‌സ് സ്‌കൂളുകളുമാണ് പ്രവർത്തിക്കുന്നത്. ഈ സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളാക്കണം. ഇതിന് മുൻപായി സ്‌കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മിഷൻ ഉത്തരവിട്ടു.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ, എസ്.സി.ഇ.ആർ.ടി ഡയറക്‌ടർ എന്നിവർ 90 ദിവസത്തിനകം ഉത്തരവിൽ നടപടി സ്വീകരിച്ച് മറുപടി നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.