ETV Bharat / state

ദത്ത് വിവാദം : അനുപമയുടെ കുഞ്ഞിനെ സംസ്ഥാനത്തെത്തിച്ചു; ഇന്ന് ഡിഎൻഎ പരിശോധന

ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്കാണ്(Child Protection Officer) ദത്തുനൽകിയ കുട്ടിയുടെ(Child Adoption Case) സംരക്ഷണ ചുമതല. കുഞ്ഞിന്‍റെ ഡിഎൻഎ പരിശോധനയ്ക്കായി(DNA Test) ഇന്ന് സാമ്പിളുകൾ സ്വീകരിക്കും.

Child Adoption Case  baby brought to kerala  child welfare committee  Child Protection Officer  DNA Test  ദത്ത് വിവാദം  ഡിഎൻഎ പരിശോധന  ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ  ശിശുക്ഷേമ സമിതി
ദത്ത് വിവാദം: കുഞ്ഞിനെ കേരളത്തിലെത്തിച്ചു, നാളെ ഡിഎൻഎ പരിശോധന
author img

By

Published : Nov 21, 2021, 10:25 PM IST

Updated : Nov 22, 2021, 7:56 AM IST

തിരുവനന്തപുരം: അമ്മയറിയാതെ ദത്തു നൽകിയ സംഭവത്തിൽ(Child Adoption Case) ആന്ധ്രയിലെ ദമ്പതികൾക്ക് കൈമാറിയ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ പാളയത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്കാണ്(Child Protection Officer) കുട്ടിയുടെ സംരക്ഷണ ചുമതല.

ആന്ധ്രപ്രദേശിലെ വിജയവാഡയിലെ ദമ്പതികളാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതി (child welfare committee) കൈമാറിയത്. സമിതി ഉദ്യോഗസ്ഥരും പൊലീസുകാരും ഉൾപ്പെടുന്ന സംഘമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ നൽകാൻ ആന്ധ്രയിലെ ദമ്പതികൾ ആദ്യം തയാറായിരുന്നില്ല. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ട് നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തിയ ശേഷമാണ് കുഞ്ഞിനെ കൈമാറാൻ ഇവർ തയ്യാറായത്.

Also Read: Nehru vs Gandhi| 'നെഹ്‌റു ഗാന്ധിയെ പോലും വെറുതെ വിട്ടിട്ടില്ല' ; വെളിപ്പെടുത്തലുമായി പുസ്‌തകം

കുഞ്ഞിന്‍റെ ഡിഎൻഎ പരിശോധനയ്ക്കായി(DNA Test) ഇന്ന് സാമ്പിളുകൾ സ്വീകരിക്കും. പരാതിക്കാരായ അനുപമ എസ്.ചന്ദ്രൻ, അജിത് കുമാർ എന്നിവരുടെ സാമ്പിളുകൾക്കായി നോട്ടിസ് അയക്കും. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്‍ററിലാണ് പരിശോധന നടക്കുക.

രണ്ടുദിവസത്തിനുള്ളിൽ പരിശോധനാഫലം ലഭിക്കും. കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞാൽ കോടതിയുടേയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും അനുമതിയോടെ യുവതിക്ക് കൈമാറും.

Last Updated : Nov 22, 2021, 7:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.