തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചട്ടം മറികടന്ന് സർക്കാർ വേണ്ടപ്പെട്ടവർക്ക് നൽകിയെന്ന ഹർജിക്ക് അടിസ്ഥാനമില്ലെന്നും കേസിന്‍റെ തുടർ നടപടികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
മന്ത്രിസഭ യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പണം നൽകുവാൻ തീരുമാനിച്ചത്. മന്ത്രിസഭ തീരുമാനം ഗവർണർക്കും കൈമാറിയ ശേഷമാണ് ദുരിതാശ്വാസ നിധിയിയിൽ നിന്നും പണം അനുവദിച്ചത്. മന്ത്രിസഭ യോഗ തീരുമാന പ്രകാരമല്ലെന്ന പരാതിക്കാരന്‍റെ വാദം അടിസ്ഥാന രഹിതമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുവാനുള്ള പൂർണ സ്വാതന്ത്ര്യം മുഖ്യമന്ത്രിക്ക് ഉണ്ടെന്നും, നിയമ പരമായി നടപ്പാക്കേണ്ട കാര്യങ്ങൾ മാത്രമേ നടപ്പാക്കിയിട്ടുള്ളു എന്നും ചീഫ് സെക്രട്ടറി നൽകിയ അപേക്ഷയിൽ പറയുന്നു.
Also Read: പോക്‌സോ കേസ്; വിവാദ വിധി നടത്തിയ ജഡ്‌ജി പുഷ്പ ഗണേധിവാല രാജിവച്ചു
ഓർഡിനൻസ് നിലവിൽ വന്ന സാഹചര്യത്തില്‍ കേസ് തിടുക്കത്തിൽ പരിഗണിക്കേണ്ട കാര്യമുണ്ടോയെന്ന് ഉപലോകായുക്‌ത പരാതിക്കാരനോട് ചോദിച്ചു. ഇതിന് മറുപടിയായി സർക്കാർ ഓർഡിനൻസ് ലോകായുക്തയുടെ കേസ് നടപടികൾക്ക് ബാധകമല്ലെന്നും, വിധി നടപ്പാക്കുന്ന നടപടികൾ വരെ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും ഇതിന് ഒരു ഓർഡിനൻസും ബാധകമല്ലെന്നും ലോകയുക്ത ഉത്തരവ് സർക്കാർ നടപ്പാക്കുന്ന കാര്യത്തിലാണ് 14 വകുപ്പ് പ്രകാരമുള്ള ഭേദഗതിക്ക് ബാധകമെന്നും ജസ്റ്റിസ് സിറിയക് ജോസഫ് മറുപടി നൽകി.
മന്ത്രിസഭ യോഗത്തിൽ എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും, 2017 ഒക്ടോബർ നാലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും, 2018 ജനുവരി 24 ന് ചെങ്ങന്നൂർ മുൻ എം.എൽ.എ എ. രാമചന്ദ്രന്‍റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വഴിവിട്ടു നൽകിയതായാണ് ഹർജിയിൽ ആരോപിക്കുന്നത്.