തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന ക്രിസ്‌മസ് വിരുന്നിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല. മസ്‌കറ്റ് ഹോട്ടലില്‍ ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ക്രിസ്‌മസ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ പ്രതിപക്ഷ നേതാവിനും മന്ത്രിമാര്‍ക്കും മറ്റ് മതമേലധ്യക്ഷന്മാര്‍ക്കും ക്ഷണമുണ്ട്.
നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കിയ ക്രിസ്‌മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും വിരുന്നില്‍ പങ്കെടുത്തിരുന്നില്ല. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്‌തുകൊണ്ടുള്ള ബില്‍ നിയമസഭ പാസാക്കിയിരുന്നു.
ഗവര്‍ണറുടെ അംഗീകാരത്തിനായി ബില്‍ അയക്കാനിരിക്കെ ചാന്‍സലറായി ആരെ നിയമിക്കണമെന്ന വിഷയത്തില്‍ ഭരണ പ്രതിപക്ഷ തര്‍ക്കം തുടരുകയാണ്.
Also read: രാജ്ഭവനിലെ ക്രിസ്‌മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം