ETV Bharat / state

അവശ്യ വസ്‌തുക്കള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയ നടപടി പുന:പരിശോധിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു - നിത്യോപയോഗ വസ്‌തുക്കള്‍

നിത്യോപയോഗ വസ്‌തുക്കള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെയും സമൂഹത്തേയും പ്രതികൂലമായി ബാധിക്കും.

gst cm wrote to centre  പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  chief minister wrote letter to pm  Chief Minister  GST  നിത്യോപയോഗ വസ്‌തുക്കള്‍  അവശ്യ വസ്‌തുക്കള്‍
അവശ്യ വസ്‌തുക്കള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയ നടപടി പുന:പരിശോധിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
author img

By

Published : Jul 19, 2022, 6:59 PM IST

തിരുവനന്തപുരം: അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്‌തുക്കള്‍ക്ക് പോലും ജി.എസ്.ടി ബാധകമാക്കുന്ന നടപടി അടിയന്തരമായി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിന് ഇടയാക്കുന്ന ഇത്തരം തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്ക് കടകളിലും മറ്റും ചെറിയ അളവില്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന വസ്‌തുക്കള്‍ക്കാണ് ജി.എസ്.ടി മാനദണ്ഡം മാറ്റിയതിലൂടെ വില വര്‍ധിക്കുന്നത്.

ഇത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിന്‍റെ സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് തീരുമാനം പുന:പരിശോധിക്കാനുള്ള നടപടികള്‍ എടുക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

also read: PETROL DIESEL ON GST: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ല: ജിഎസ്‌ടി കൗൺസില്‍ ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.