തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മാരുടെ നിയമനവും ഡി-ലിറ്റ് വിവാദവും ഉയര്‍ത്തിയ സ്വരച്ചേര്‍ച്ചകള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നേരിട്ട് സംസാരിച്ചു. വിദഗ്‌ദ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്‌ച അമേരിക്കയിലേക്ക് പുറപ്പെടും മുന്‍പായാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്.
സാധാരണയായി മുഖ്യമന്ത്രിമാര്‍ വിദേശ യാത്രകള്‍ക്കു പുറപ്പെടും മുന്‍പ് അക്കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി ഗവര്‍ണറെ ഫോണില്‍ വിളിച്ചതെങ്കിലും അനുനയിപ്പിക്കുന്ന സംഭാഷണമാണ് ഇരുവരും തമ്മിലുണ്ടായതെന്നാണ് സൂചന. ചാന്‍സലര്‍ സ്ഥാനത്തു തുടരണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
സര്‍വകലാശാല വിവാദങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രിയും ഗവര്‍ണറും നേരിട്ട് സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ചാന്‍സലര്‍ പദവിയില്‍ തുടരുന്നതു സംബന്ധിച്ച് ഗവര്‍ണറുടെ ഭാഗത്തു നിന്ന് മറുപടിയൊന്നും ലഭിച്ചതായി സൂചനയില്ല. ജനുവരി 15 മുതല്‍ 29 വരെയാണ് ചികിത്സാര്‍ഥം മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം.
ALSO READ കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സർക്കാർ