തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ ഭീഷണി. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തേക്കാണ് ഫോണ്‍ സന്ദേശം എത്തിയത്. ഫോൺ നമ്പറിൻ്റെ ഉടമയെ കായംകുളത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം പൊലീസാണ് ചേരാവള്ളി സ്വദേശിയായ മധ്യവയസ്കനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ തൻ്റെ ഫോൺ നഷ്ടപ്പെട്ടിട്ട് മൂന്നു ദിവസമായതായും ഭീഷണി സംബന്ധിച്ച കാര്യം അറിയില്ലെന്നും ഇയാൾ മൊഴി നൽകി. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയച്ചു. കായംകുളം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. തിരുവനന്തപുരം നഗരത്തിൽ പൊലീസ് ജാഗ്രത പാലിക്കാനും നിർദേശം നൽകി.
മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ ഭീഷണി - Chief Minister Pinarayi Vijayan
മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി