ETV Bharat / state

കെ റെയിലിന് കേന്ദ്രാനുമതി പ്രധാനം: നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി - വിളപ്പില്‍ശാല ഇ എം എസ് അക്കാദമി

വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയില്‍ സംഘടിപ്പിച്ച നവകേരള വികസന ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

pinarayi vijayan  k rail  പിണറായി വിജയന്‍  കെ റെയില്‍ പദ്ധതി  സില്‍വര്‍ലൈന്‍ പദ്ധതി  കെ റെയില്‍ പദ്ധതിയില്‍ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി  വിളപ്പില്‍ശാല ഇ എം എസ് അക്കാദമി  ems academy
കെ റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതി പ്രധാനം; വിഷയത്തില്‍ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി
author img

By

Published : Jun 14, 2022, 3:03 PM IST

തിരുവനന്തപുരം: കെ റെയിലില്‍ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദം അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയൂ. പദ്ധതിക്ക് കേന്ദ്രാനുമതി പ്രധാനമാണെന്നും വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയില്‍ സംഘടിപ്പിച്ച നവകേരള വികസന ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്യവെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്രം നേരത്തെ അനുകൂലായിരുന്നെങ്കിലും ഇപ്പോള്‍ ശങ്കിച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ ഇപ്പോഴത്തെ സമരം വികസനം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വിളപ്പില്‍ശാലയില്‍ നടന്ന ചടങ്ങിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലാപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. മണ്ഡലത്തിലെ പ്രധാനതെരഞ്ഞെടുപ്പ് വിഷയം കെ റെയിലും, വികസനും ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടി നിലപാട് മയപ്പെടുത്തുന്നതിന് കാരണമായെന്നാണ് വിലയിരുത്തല്‍.

സ്വര്‍ണക്കടത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ മുനയൊടിക്കുക എന്ന ലക്ഷ്യവും നിലപാട് മാറ്റത്തിനുണ്ടെന്നാണ് സൂചന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.