തിരുവനന്തപുരം: വെളുത്ത കാറില്‍ നിരത്തുകളിലൂടെ ചീറിപ്പായുകയും ജനക്കൂട്ടത്തിനിടയില്‍ തൂവെള്ള കാറില്‍ വന്നിറങ്ങുകയും ചെയ്‌തിരുന്ന മുഖ്യമന്ത്രിമാരുടെ ചിത്രം ഇനി ചരിത്രത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക കാറിന്‍റെയും സുരക്ഷ വലയത്തിന്‍റെയും കാറിന്‍റെ നിറം ഇനി കറുപ്പായിരിക്കും. മുഖ്യമന്ത്രിയുടെ കാറിനു പുറമേ സുരക്ഷ വലയത്തിലെ മൂന്നു കാറുകള്‍ കൂടി കറുത്ത നിറത്തിലുള്ളതായിരിക്കും.
മുഖ്യമന്ത്രിക്കായി വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ പൊലീസ് ആസ്ഥാനത്തെത്തി. രാത്രി സുരക്ഷയ്ക്ക് കറുത്ത കാറുകളാണ് ഉചിതമെന്നും പല രാഷ്ട്രത്തലവന്‍മാരും ഇതു കണക്കിലെടുത്ത് കറുത്ത കാറുകളാണ് ഉപയോഗിക്കുന്നതെന്നുമുള്ള സുരക്ഷ ഉദ്യോഗസ്ഥരുടെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനമെന്നുമാണ് ക്ലിഫ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്.
ഇതനുസരിച്ച് മുഖ്യമന്ത്രിക്ക് കറുത്ത കാറുകള്‍ വാങ്ങാന്‍ പൊലീസ് മേധാവിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരുന്നു. നിര്‍ദേശത്തിന് സെപ്റ്റംബര്‍ 23ന് പൊതു ഭരണ വകുപ്പിന്‍റെ അനുമതിയും ലഭിച്ചു. മുഖ്യമന്ത്രി മുന്‍പ് ഉപയോഗിച്ചിരുന്ന 4 വര്‍ഷം പഴക്കമുള്ള 2 വെള്ള ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റിയാണ് 4 കറുത്ത ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത്.
4 കാറുകള്‍ക്ക് 62.46 ലക്ഷം രൂപയാണ് ചിലവ്. പുതിയ കാറുകള്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി നേരത്തെ ഉപയോഗിച്ചിരുന്ന കാറുകള്‍ എന്തു ചെയ്യുമെന്നതിന് വ്യക്തതയില്ല.
Also Read: ഡ്രൈവിങ് ലൈസൻസിന് ഇനി ആയുർവേദ ഡോക്‌ടർമാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം