തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറുടെയും വി.ഡി സവര്‍ക്കറുടെയും ലേഖനങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ സിപിഎം നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളെയും അത്തരം ആശയങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും മഹത്വവത്കരിക്കുക എന്ന സമീപനമില്ലെന്നും അത്തരം ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവരെ മഹത്വവത്കരിക്കാന്‍ ആരും തയാറാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതു സംബന്ധിച്ചുയര്‍ന്ന വിവാദത്തില്‍ സർവകലാശാല നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ സർവകലാശാല രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരാശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read: കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്