ETV Bharat / state

'കിഫ്‌ബിയെടുക്കുന്ന വായ്‌പ സർക്കാരിന്‍റെ കടമായി കണക്കാക്കുന്നു' ; കേന്ദ്രനയത്തിനെതിരെ മുഖ്യമന്ത്രി - കേന്ദ്രനയത്തിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ

കേന്ദ്ര നയത്തിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ. സംസ്ഥാനങ്ങളുടെ വായ്‌പ പരിധി വെട്ടിക്കുറച്ച നടപടിക്ക് വിമർശനം

chief minister pinarayi vijayan  pinarayi vijayan against central government  pinarayi vijayan in assembly session  kiifb  pinarayi vijayan about kiifb  കിഫ്‌ബി  കിഫ്‌ബി വായ്‌പയെക്കുറിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  കിഫ്‌ബി വായ്‌പയെ കുറിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനെതിരെ  മുഖ്യമന്ത്രി നിയമസഭയിൽ  കേന്ദ്രനയത്തിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ  കടബാധ്യത
കിഫ്‌ബി
author img

By

Published : Aug 8, 2023, 12:08 PM IST

Updated : Aug 8, 2023, 1:59 PM IST

തിരുവനന്തപുരം : കിഫ്‌ബിയെടുക്കുന്ന വായ്‌പ സർക്കാരിന്‍റെ കടമായി കണക്കാക്കിയുള്ള കേന്ദ്ര നയത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ കാണുന്നതിന് പുറമെ സംസ്ഥാനങ്ങളുടെ വായ്‌പ പരിധി കേന്ദ്രം വെട്ടിക്കുറച്ചിരിക്കുകയുമാണ്. നാഷണൽ ഹൈവേ അതോറിറ്റിയുടെ കടം കേന്ദ്ര സർക്കാരിന്‍റെ കടമായി അംഗീകരിക്കാത്ത കേന്ദ്ര സർക്കാരിന്‍റെ ഈ നയം ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

13,389 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ കിഫ്‌ബി വഴി നടപ്പാക്കിയത്. ഈ സാമ്പത്തിക വർഷം മാത്രം 904 കോടി രൂപയ്ക്കാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. കേന്ദ്രവുമായി ബന്ധമുള്ള പദ്ധതികൾക്കെങ്കിലും നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെട്ടിക്കുറച്ച് വായ്‌പാപരിധി : സംസ്ഥാന സർക്കാരിന്‍റെ വായ്‌പ പരിധി കേന്ദ്രം വെട്ടിച്ചുരുക്കിയിരുന്നു. 32,440 കോടിയായിരുന്നു സാമ്പത്തിക വർഷത്തിന്‍റെ ആദ്യം കേരളത്തിന് ലഭിച്ച കത്തിൽ പറഞ്ഞിരുന്ന വായ്‌പ പരിധി. എന്നാൽ പിന്നീട് അത് 15,390 കോടിയായി വെട്ടിച്ചുരുക്കുകയാണ് ഉണ്ടായത്. കിഫ്‌ബിയുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്‌പകൾ സംസ്ഥാന സർക്കാരിന്‍റെ വായ്‌പയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി.

കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 8000 കോടി രൂപയുടെ കുറവായിരുന്നു ഇത്തവണത്തേത്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള രാഷ്ട്രീയ നീക്കമാണിത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ പ്രതികരണം. വായ്‌പ പരിധി വെട്ടിക്കുറച്ചത് കാരണം ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും വലിയ തോതിൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

ധൂർത്തിന് പണം നൽകാനാവില്ലെന്ന് വി മുരളീധരൻ : ഇതിനിടെ സംസ്ഥാന സർക്കാരിന്‍റെ ധൂർത്തിന് പണം നൽകാൻ ആകില്ലെന്നായിരുന്നു വായ്‌പ പരിധി വെട്ടിക്കുറച്ച സംഭവത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രതികരണം. ഇതിന് പിന്നാലെ കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്‍റെ നടപടി സംബന്ധിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞ കണക്കുകള്‍ ബിജെപി ഓഫിസില്‍ നിന്ന് എഴുതി വാങ്ങിയതാണ് എന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കേന്ദ്ര മന്ത്രി പറഞ്ഞതെന്നും വാർത്താസമ്മേളനം നടത്തി പറഞ്ഞതുപോലെ ഒരു കണക്കും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ വായ്‌പ പരിധിയും അനുമതിയും സംബന്ധിച്ച് രണ്ട് കത്തുകളാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചത്. അതിൽ വി മുരളീധരൻ പറയുന്നത് പോലെ ഒരു കണക്കും രേഖപ്പെടുത്തിയിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

ബിജെപി ഓഫിസിലെ ആഭ്യന്തര കത്തിടപാടല്ല സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ചുള്ള കണക്കുകളെന്നും ഇത് മനസിലാക്കി മുരളീധരൻ സംസാരിക്കണമെന്നും പൊതുയോഗങ്ങളിൽ രാഷ്ട്രീയമായി സംസാരിക്കുന്നത് പോലെ അഡ്‌മിനിസ്ട്രേറ്റീവ് കാര്യങ്ങൾ പറയരുതെന്നും കെ എൻ ബാലഗോപാൽ ഓര്‍മിപ്പിച്ചു.

കേന്ദ്രവും സംസ്ഥാനവും തമ്മിൽ നടത്തുന്ന കത്തിടപാടുകൾക്ക് രഹസ്യ സ്വഭാവമുണ്ടെന്നും അത് കേന്ദ്രമന്ത്രി തന്നെ പുറത്തുവിടുന്നത് ഭരണഘടനാപരമല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തെ ശ്വാസംമുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ഇവിടുത്തെ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ വി മുരളീധരന് ഉത്തരവാദിത്തമുണ്ടെന്നും എന്നാൽ അത് പാലിക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ധനമന്ത്രി ആരോപിച്ചു.

Last Updated : Aug 8, 2023, 1:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.