ETV Bharat / state

KIIFB |'തുടക്കമിട്ടതിനൊന്നും മുടക്കമുണ്ടാകില്ല'; സാഡിസ്റ്റ് മനോഭാവക്കാര്‍ കിഫ്ബിയെ തകര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

Pinarayi Vijayan On KIIFB | സാഡിസ്റ്റ് മനോഭാവമുള്ള ഒരു കൂട്ടര്‍ കിഫ്ബിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി

സാഡിസ്റ്റ് മനോഭാവമുള്ളവര്‍  സാഡിസ്റ്റ്  pinarayi vijayan  pinarayi vijayan against cag  pinarayi vijayan against cag news  pinarayi vijayan on kiifb latest news  sadist  KIIFB  Pinarayi Vijayan  കിഫ്ബിയെ തകര്‍ക്കാര്‍ ശ്രമിക്കുന്നു  സാഡിസ്റ്റ് (sadist) മനോഭാവമുള്ളവര്‍ കിഫ്ബിയെ തകര്‍ക്കാര്‍ ശ്രമിക്കുന്നു  സാഡിസ്റ്റ് മനാേഭാവം  രാജ്ഭവനില്‍ ഗവര്‍ണര്‍ വിളിയോഗം വാര്‍ത്ത  സാഡിസ്റ്റ് വാര്‍ത്ത
KIIFB | സാഡിസ്റ്റ് (sadist) മനോഭാവമുള്ളവര്‍ കിഫ്ബിയെ തകര്‍ക്കാര്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
author img

By

Published : Nov 16, 2021, 5:42 PM IST

തിരുവനന്തപുരം : കിഫ്ബിക്കെതിരെ (KIIFB) സാഡിസ്റ്റ് മനോഭാവമുള്ള ഒരുകൂട്ടര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടക്കം കുറിച്ച ഒന്നില്‍ നിന്നും സര്‍ക്കാര്‍ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത ചാന്‍സിലേഴ്‌സ് യോഗത്തിലാണ് പിണറായിയുടെ പ്രതികരണം.

സി.എ.ജി (CAG) റിപ്പോര്‍ട്ടിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കേരളം ഇന്നുള്ള നിലയില്‍ നിന്ന് ഒട്ടും മുന്നോട്ട് പോകരുതെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. അല്‍പം പുറകോട്ടുപോയാല്‍ വളരെ സന്തോഷമാണിവര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. KIIFB ക്ക് എതിരായ CAG REPORT പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി സഹായം ഉപയോഗിക്കുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക രംഗത്തിന്‍റെ ശേഷിക്കുറവ് കൊണ്ട് വിദ്യാഭ്യാസ രംഗം ശക്തിപ്പെടാതെ വന്നാല്‍ അത് നാളത്തെ തലമുറയോടുള്ള കുറ്റമായി മാറും. യൂണിവേഴ്‌സിറ്റികള്‍ക്ക് മികവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണ് നല്‍കിയിട്ടുള്ളത്. കേരളം വിദ്യാഭ്യാസ രംഗത്ത് വലിയ മികവ് നേടിയ സംസ്ഥാനമാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് ആഗ്രഹിക്കുന്നിടംവരെ പഠിക്കാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടായി. എന്നാല്‍ കാലത്തിനുസരിച്ച് മാറേണ്ട മാറ്റങ്ങള്‍ കേരളത്തില്‍ പ്രാവര്‍ത്തികമായില്ല.

Also Read: Acid Attack|കല്യാണവാഗ്‌ദാനം നിരസിച്ചു ; വിവാഹിതയെ 23 കാരന്‍ ആസിഡൊഴിച്ച് കൊന്നു

ഇത് വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മനോവേദനയുണ്ടാക്കി. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താന്‍ യൂണിവേഴ്‌സിറ്റികള്‍ താത്പര്യപ്പെട്ടാല്‍ മാത്രം പോര, അതിനുള്ള സാഹചര്യം ഒരുക്കണമെന്നും മനോഭാവത്തില്‍ മാറ്റം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.