ETV Bharat / state

അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെന്ന് പ്രതിപക്ഷം; ന്യായീകരിച്ച് മുഖ്യമന്ത്രി - മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍ വാർത്ത

എ കെ-47 അടക്കമുള്ള ആധുനിക ആയുധങ്ങൾ മാവോയിസ്റ്റുകളുടെ പക്കലുണ്ടായിരിന്നുവെന്നും മുഖ്യമന്ത്രി. വീഴ്ചയുണ്ടായെങ്കിൽ തുറന്ന മനസോടെ പരിശോധിക്കും. തണ്ടർബോൾട്ടിന്‍റെ പട്രോളിങ്ങിനിടെയാണ് മാവോയിസ്റ്റുകൾ പൊലീസിനു നേരെ വെടിവെച്ചത്. മാവോയിസ്റ്റുകൾക്ക് വീര പരിവേഷം നൽകേണ്ട. എ കെ-47 അടക്കമുള്ള ആധുനിക ആയുധങ്ങൾ മാവോയിസ്റ്റുകളുടെ പക്കലുണ്ടായിരിന്നുവെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

മുഖ്യമന്ത്രി
author img

By

Published : Oct 30, 2019, 2:25 PM IST

Updated : Oct 30, 2019, 5:08 PM IST

തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ നടന്നത് വ്യാജ മാവോയിസ്‌റ്റ് ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വെടിവെയ്പ്പില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഴ്ചയുണ്ടായെങ്കിൽ തുറന്ന മനസോടെ പരിശോധിക്കും. തണ്ടർബോൾട്ടിന്‍റെ പട്രോളിങ്ങിനിടെയാണ് മാവോയിസ്റ്റുകൾ പൊലീസിനു നേരെ വെടിവെച്ചത്. മാവോയിസ്റ്റുകൾക്ക് വീര പരിവേഷം നൽകേണ്ട. എ കെ-47 അടക്കമുള്ള ആധുനിക ആയുധങ്ങൾ മാവോയിസ്റ്റുകളുടെ പക്കലുണ്ടായിരിന്നുവെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

. മാവോയിസ്റ്റുകൾക്ക് വീര പരിവേഷം നൽകേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കാട്ടിനുള്ളിൽ എന്തു നടക്കുന്നു എന്ന് പത്രപ്രവർത്തകർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും പോലും അറിയാൻ കഴിയുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എൻ ഷംസുദ്ദീൻ എംഎല്‍എ പറഞ്ഞു. സർക്കാർ നയം തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഇക്കാര്യങ്ങൾ എന്തുകൊണ്ട് ബോധ്യപ്പെടുത്താൻ ആകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

ഭരണകൂടം അടിച്ചമർത്തിയാൽ ആശയങ്ങൾ ഇല്ലാതാകില്ലെന്ന പൂർണബോധ്യം സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അട്ടപ്പാടിയിൽ മനുഷ്യ ജീവൻ നഷ്ടമായത് ദൗർഭാഗ്യകരമായ സംഭവമാണ്. അഗളി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തിയ തണ്ടർബോൾട്ടിന് നേരെയാണ് നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്. മാവോയിസ്‌റ്റ് പ്രവർത്തനവുമായി മുന്നോട്ടു പോകുന്നവരെ പൊതുധാരയിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. വ്യാജ ഏറ്റുമുട്ടലെന്ന് പറയാൻ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കാട്ടിൽ കൊണ്ടുപോയി വെടിവച്ചതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വടക്കൻ ജില്ലകളിലെ കാടുകളിലെ സായുധ വിഭാഗത്തിന്‍റെ സാന്നിധ്യം ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കും. അതിനാൽ ഇത്തരം പ്രവർത്തനങ്ങൾ തടയുകയെന്നത് സർക്കാർ ഉത്തരവാദിത്വമാണ്. നക്സൽ വർഗീസ് കൊലപാതകം കവികളുടെയും കലാകാരന്മാരുടെയും ഭാവനയെന്ന് പറഞ്ഞവരാണ് ഇപ്പോൾ സഭയിൽ ശബ്ദുമുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Intro:അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി .
വ്യാജ ഏറ്റുമുട്ടൽ ആരോപണം തള്ളിയ മുഖ്യമന്ത്രി, സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്നും വിശദീകരിച്ചു.
വീഴ്ചയുണ്ടായെങ്കിൽ തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെടിവെയ്പ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.Body:തണ്ടർബോൾട്ടിന്റെ പെട്രോളിങ്ങിനിടെയാണ് മാവോയിസ്റ്റുകൾ പൊലീസിനു നേരെ വെടിവെച്ചത്. Ak 47 അടക്കമുള്ള ആധുനിക ആയുധങ്ങൾ അവരുടെ പക്കലുണ്ടായിരിന്നു.ഇതോടെ സ്വയം രക്ഷക്ക് വേണ്ടി പൊലീസ് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. മാവോയിസ്റ്റുകൾക്ക് വീരപരിവേശം നൽകേണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.

ബെറ്റ് - 10.47 (അയ്യാ കൊഞ്ചം അരി താ എന്ന് മാത്രം പറയുന്നവരല്ല മാവോയിസ്റ്റ് . വല്ലാത്ത പരിവേശം നൽകരുത്)

വ്യാജ ഏറ്റ് മുട്ടൽ എന്നാരോപണം മുഖ്യമന്ത്രി തള്ളി .മാവോയിസ്റ്റ് ആയതു കൊണ്ട് സംസ്ഥാനത്ത് ആരും കൊല്ലപ്പെടില്ല.

ബൈറ്റ് - 10.36- ( മാവോയിസ്റ്റ് ആയത് കൊണ്ട് ആരും കൊല്ലപ്പെടില്ല
സംസ്ഥാനത്തി ന് പുറത്തുള്ളവർ വന്ന് ഇവിടുത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ല)

കാട്ടിനുള്ളിൽ എന്തു നടക്കുന്നു എന്ന് പത്രപ്രവർത്തകർക്കും
മനുഷ്യാവകാശ പ്രവർത്തകർക്ക് പോലും അറിയാൻ കഴിയുന്നില്ലെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ എൻ ഷംസുദ്ദീൻ പറഞ്ഞു.സർക്കാർ നയം തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിക്ക് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഇക്കാര്യങ്ങൾ എന്തുകൊണ്ട് ബോധ്യപ്പെടുത്താൻ ആകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

ബൈറ്റ്: ചെന്നിത്തല
10:53

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു.പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം
Conclusion:
Last Updated : Oct 30, 2019, 5:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.