ETV Bharat / state

നിയന്ത്രണങ്ങൾക്ക് ഇളവ്: നിർമാണങ്ങൾക്കും വാഹനങ്ങൾക്കും ഇളവ് ലഭിക്കും - chief minister pinarayi vijayan

വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ട നമ്പർ നിയന്ത്രണവും നീക്കി. നിർമാണ പ്രവർത്തനങ്ങൾക്ക് ഹോട്ട് സ്‌പോട്ടുകളില്‍ മാത്രമാണ് തടസമുള്ളത്.

കൊവിഡ് 19 വാർത്ത  കേരള കൊവിഡ് പ്രതിരോധം  മുഖ്യമന്ത്രി പിണറായി വിജയൻ  സംസ്ഥാനത്ത് ഇളവ്  covid 19 updates  kerala covid restrictions  chief minister pinarayi vijayan  pinarayi vijayan statement
നിയന്ത്രണങ്ങൾക്ക് ഇളവുമായി സർക്കാർ
author img

By

Published : May 5, 2020, 7:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളില്‍ ഒഴികെ സ്വകാര്യ ഓഫീസുകൾ നിശ്ചിത ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാൻ സർക്കാർ അനുമതി നല്‍കി. വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ട നമ്പർ നിയന്ത്രണവും നീക്കി. നിർമാണ പ്രവർത്തനങ്ങൾക്ക് ഹോട്ട് സ്‌പോട്ടുകളില്‍ മാത്രമാണ് തടസമുള്ളത്. വീട് നിർമാണം അടക്കമുള്ള സ്വകാര്യ നിർമാണത്തിന് അനുമതിയുണ്ട്. മുടങ്ങിയ നിർമാണങ്ങൾ പുനരാരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുമതി നല്‍കണം. വടക്കൻ ജില്ലകളിലെ പ്രധാന നിർമാണ സാമഗ്രിയായ ചെങ്കല്ല് വെട്ടുന്നതിനുള്ള വിലക്ക് നീക്കി.

നിയന്ത്രണങ്ങൾക്ക് ഇളവുമായി സർക്കാർ

സർക്കാർ, സ്വകാര്യ ഡോക്ടർമാർ, സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, ശുചീകരണ പ്രവർത്തകർ, ഐഎസ്ആർഒ, ഐടി, ഡാറ്റാ സെന്‍റർ ജീവനക്കാർ തുടങ്ങിയവർക്ക് ജില്ല വിട്ടുള്ള യാത്രകൾക്ക് പാസ് ആവശ്യമില്ല. ഇവർക്ക് വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള യാത്രാ വിലക്കും ബാധകമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.