ETV Bharat / state

മുഖ്യമന്ത്രിക്കും ജലീലിനും രൂക്ഷ വിമര്‍ശനവുമായി സിപിഐ - മുഖ്യമന്ത്രിക്കും ജലീലിനും രൂക്ഷ വിമര്‍ശനം

സിപിഎം നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

Chief Minister and Jaleel harshly criticized  CPI executive committee meeting  മുഖ്യമന്ത്രിക്കും ജലീലിനും രൂക്ഷ വിമര്‍ശനം  സിപിഐ നിര്‍വാഹക സമിതി യോഗx
സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ മുഖ്യമന്ത്രിക്കും ജലീലിനും രൂക്ഷ വിമര്‍ശനം
author img

By

Published : Sep 23, 2020, 10:21 PM IST

തിരുവനന്തപുരം: സിപിഐ നിർവാഹക സമിതി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രി കെ.ടി ജലീലിനും രൂക്ഷ വിമർശനം. വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളിലെ ശൈലി അലോസരപ്പെടുത്തി. ഇത്തരം ഒരു ശൈലി ഇല്ലായിരുന്നെങ്കിൽ വിഷയം ഇത്ര വഷളാകില്ലായിരുന്നുവെന്നും യോഗത്തിൽ നേതാക്കൾ വിമർശിച്ചു. മന്ത്രി എന്ന നിലയിൽ കെടി ജലീൽ പക്വത കാട്ടിയില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. എൻഐഎ ഓഫീസിൽ പുലർച്ചെ ഒളിച്ചു പോയതും വ്യവസായിയുടെ കാർ ഉപയോഗിച്ചതും സർക്കാരിന് നാണക്കേടുണ്ടാക്കി. മാധ്യമങ്ങളെ വെല്ലുവിളിച്ചത് തെറ്റാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

വിവാദങ്ങൾ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. സിപിഎം നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ അവമതിപ്പുണ്ടാക്കിയെന്നും നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. കെ.ടി ജലീലിനെ എൻ.ഐ.എയും കസ്റ്റംസും ചോദ്യം ചെയ്തപ്പോൾ സിപിഐ നേതാക്കൾ അതിനെ പരസ്യമായി ന്യായീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.