ETV Bharat / state

ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടിവിട്ടതിന്‍റെ ഉത്തരവാദിത്വമേറ്റ് ഉമ്മൻചാണ്ടി ; രക്ഷാകർത്താവെന്ന് മറുപടി - ഉമ്മൻചാണ്ടി

ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് വിട്ടുപോകേണ്ടി വന്നതിന്‍റെ ഉത്തരവാദിത്വം തനിക്കാണെന്ന് ഉമ്മൻചാണ്ടി

Cherian Philip says Oommen Chandy is the guardian  Cherian Philip  Oommen Chandy  ചെറിയാൻ ഫിലിപ്പ്  ഉമ്മൻചാണ്ടി  ഉമ്മൻചാണ്ടി രക്ഷകർത്താവെന്ന് ചെറിയാൻ ഫിലിപ്പ്
ഉമ്മൻചാണ്ടി രക്ഷകർത്താവെന്ന് ചെറിയാൻ ഫിലിപ്പ്
author img

By

Published : Oct 25, 2021, 10:09 PM IST

തിരുവനന്തപുരം : ഉമ്മൻചാണ്ടി തന്‍റെ രക്ഷാകർത്താവാണെന്ന് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹത്തിന്‍റെ രക്ഷാകർതൃത്വം ഇനിയും തനിക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സഹൃദയവേദി നൽകുന്ന അവുക്കാദർകുട്ടി നഹ പുരസ്‌കാരം മുന്‍മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു ചെറിയാന്‍റെ പ്രതികരണം.

മക്കൾ എന്ത് തെറ്റ് ചെയ്‌താലും ക്ഷമിക്കുന്ന മാതാപിതാക്കളുടെ മനസാണ് ഉമ്മൻചാണ്ടിയുടേത്. കേരളത്തിലെ ഓരോ മുഖ്യമന്ത്രിക്കും ഓരോ സവിശേഷതകളുണ്ടെങ്കിലും ജനങ്ങളോട് അത്രയും ഏറെ ഇടപഴകിയത് ഉമ്മൻചാണ്ടി മാത്രമാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Also Read: സംസ്ഥാനത്ത് 6664 പേര്‍ക്ക് കൂടി COVID 19 ; 53 മരണം

അതേസമയം, ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് വിട്ടു പോകേണ്ടി വന്നതിന്‍റെ ഉത്തരവാദിത്വം തനിക്കാണെന്ന് പുരസ്‌കാരം നൽകിക്കൊണ്ട് ഉമ്മൻചാണ്ടി പറഞ്ഞു. ചെറിയാന് ജയിച്ചുവരാൻ പറ്റിയ സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല.

അത് തന്‍റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്. ചെറിയാൻ ഫിലിപ്പിന്‍റെ അകൽച്ചയില്‍ ആത്മപരിശോധനയ്ക്കുള്ള അവസരമായെന്നും അദ്ദേഹത്തോട് വിദ്വേഷം ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സിപിഎമ്മുമായി അകന്നുനിൽക്കുന്ന ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെയാണ് ഇരുവരും ഒരേവേദിയില്‍ എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.