ETV Bharat / state

ഉമ്മന്‍ചാണ്ടിയുടെ അനന്തരാവകാശിയാകാന്‍ അര്‍ഹതയുള്ളത് ചാണ്ടി ഉമ്മന്, പെണ്‍മക്കളെയും പാര്‍ട്ടി സ്വീകരിക്കും : ചെറിയാന്‍ ഫിലിപ്പ് - അച്ചു ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ അനന്തരാവകാശിയാകാന്‍ അര്‍ഹതയുള്ളത് ചാണ്ടി ഉമ്മനെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നിലപാടറിയിച്ചത്. ചാണ്ടി ഉമ്മന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയ, സംസ്ഥാന നേതൃസ്ഥാനത്ത് എത്തിയത് സ്വന്തം അധ്വാനം കൊണ്ടെന്നും ചെറിയാന്‍ ഫിലിപ്പ്

Cherian Philip about Chandy Oommen  Cherian Philip  Chandy Oommen  Oommen Chandy  ചെറിയാന്‍ ഫിലിപ്പ്  ചാണ്ടി ഉമ്മൻ  ഉമ്മന്‍ ചാണ്ടി  അച്ചു ഉമ്മന്‍  മറിയ ഉമ്മന്‍
Cherian Philip about Chandy Oommen
author img

By

Published : Jul 23, 2023, 10:28 AM IST

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാകാന്‍ ചാണ്ടി ഉമ്മനാണ് എല്ലാവിധ അർഹതയുമുള്ളതെന്ന് ചെറിയാന്‍ ഫിലിപ്പ്. ജനിച്ച നാൾ മുതൽ രാഷ്‌ട്രീയ വായു ശ്വസിക്കുകയും കോൺഗ്രസിന്‍റെ സംസ്‌കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസിലാക്കുകയും ചെയ്‌ത ചാണ്ടി ഉമ്മൻ, ദേശീയ സംസ്ഥാന തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായത് സ്വന്തം അധ്വാനവും കഴിവും കൊണ്ടാണെന്നും ചെറിയാന്‍ ഫലിപ്പ് ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വിശദീകരിക്കുന്നു. വനിതകള്‍ക്ക് രാഷ്‌ട്രീയത്തില്‍ സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പെണ്‍മക്കളായ മറിയയും അച്ചുവും രാഷ്‌ട്രീയത്തിലേക്ക് വന്നാല്‍ അവരെയും സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

കുറിപ്പിന്‍റെ പൂര്‍ണ രൂപം : ചാണ്ടി ഉമ്മന്‍ അനന്തരാവകാശി: ചെറിയാന്‍ ഫിലിപ്പ്

ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ എല്ലാവിധ അർഹതയുമുള്ളത് ചാണ്ടി ഉമ്മനാണ്. ജനിച്ച നാൾ മുതൽ രാഷ്ട്രീയവായു ശ്വസിക്കുകയും കോൺഗ്രസിന്‍റെ സംസ്‌കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസിലാക്കുകയും ചെയ്‌ത ചാണ്ടി ഉമ്മൻ സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നഗ്ന പാദനായി അനേക കിലോമീറ്റർ നടന്നയാളാണ്.

ഞാൻ കോൺഗ്രസിലേക്ക് മടങ്ങി വന്നയുടൻ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയപ്പോൾ ആദ്യം അദ്ദേഹത്തോട് സംസാരിച്ചത് ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ്. ഇക്കാര്യം താൻ ആരോടും പറയില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഉറച്ച നിലപാട്. അവിചാരിതമായി അവിടേക്ക് കടന്നുവന്ന എം എം ഹസ്സനും കെ സി ജോസഫും ചർച്ചയിൽ പങ്കാളിയായി. ഒരു വീട്ടിൽ നിന്നും ഒരാൾ മതി എന്ന തന്‍റെ നിലപാട് ഉമ്മൻ ചാണ്ടി ആവർത്തിച്ചു.

ഉമ്മൻ ചാണ്ടിയുടെ അറിവുകൂടാതെ കെ സി വേണുഗോപാൽ മുൻകൈ എടുത്താണ് പിന്നീട് ചാണ്ടി ഉമ്മനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ഔട്ട് റീച്ച് വിഭാഗം ചെയർപേഴ്‌സൺ ആക്കുന്നത്. കോൺഗ്രസിൽ ഒരു തലമുറ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ സമീപ ഭാവിയിൽ ചാണ്ടി ഉമ്മന് നേതൃത്വനിരയിൽ വലിയ സ്ഥാനം ലഭിക്കുമെന്ന് തീർച്ച.

1999-ൽ അച്ചു ഉമ്മനെ മാർ ഇവാനിയോസ് കോളജ് യൂണിയൻ ചെയർമാൻ ആക്കാനും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാനും ഞാനും ശരത്ചന്ദ്രപ്രസാദും കൂടി മുൻകൈ എടുത്തപ്പോൾ ഉമ്മൻ ചാണ്ടി എതിർക്കുകയാണുണ്ടായത്. വിവാഹ ശേഷം അച്ചു സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി.

മൂത്ത മകൾ മറിയ ഉമ്മൻ കുട്ടിക്കാലം മുതൽ നല്ല രാഷ്ട്രീയ ബോധമുള്ളയാളാണ്. മറിയയും അച്ചുവും മലയാളത്തിലും ഇംഗ്ലീഷിലും നല്ല പ്രാസംഗികരായിരുന്നു. ജനിച്ച നാൾ മുതൽ മൂന്ന് മക്കളോടും അടുപ്പമുണ്ടായിരുന്ന ഞാൻ എന്നും അവരെ പ്രോത്സാഹിപ്പിച്ചിരുന്നു. വനിതകൾക്ക് രാഷ്ട്രീയത്തിൽ സാധ്യതയേറി വരുന്ന ഇക്കാലത്ത് മറിയയും അച്ചുവും രാഷ്ട്രീയത്തിൽ വന്നാൽ അവരേയും വരവേൽക്കാൻ കോൺഗ്രസ് പാർട്ടിയും പ്രവർത്തകരും തയ്യാറാകും.

1976-ൽ മാർ ഇവാനിയോസ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എന്നെ വിളിച്ചുവരുത്തി കെ കരുണാകരനും കല്യാണിക്കുട്ടിയമ്മയും വിലക്കുകയാണ് ചെയ്‌തത്. രാഷ്ട്രീയ തല്‍പരനായിരുന്ന മുരളി അതിൽ നിരാശനായിരുന്നു.

വർഷങ്ങൾക്കുശേഷം മുരളീധരനെ ലോക്‌സഭയിലേക്ക് സ്ഥാനാർഥിയാക്കിയതും കെപിസിസി പ്രസിഡന്‍റാക്കിയതും എ കെ ആന്‍റണിയാണ്. 1998 ൽ പത്മജയെ രാഷ്ട്രീയത്തിൽ കൊണ്ടുവരണമെന്ന് കെ കരുണാകരനോട് ആവശ്യപ്പെട്ടത് ഞാനാണ്. എന്‍റെ നിർദേശം മാനിച്ചാണ് എ കെ ആന്‍റണി പത്മജയെ കെടിഡിസി ചെയർമാനാക്കിയത്.

കെ കരുണാകരന്‍റെയും ഉമ്മൻ ചാണ്ടിയുടെയും ജീവിക്കുന്ന സ്‌മാരകങ്ങളായ മക്കൾക്ക് കേരള ജനതയുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ഹൃദയത്തിൽ എന്നും സ്ഥാനമുണ്ടായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.