തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സര്‍ക്കാര്‍ ഏറ്റവുമധികം ആളുകളെ പിന്‍വാതിലിലൂടെ നിയമിച്ചത് കിഫ്ബിയിലാണ്. കിഫ്ബി ചീഫ് സെക്രട്ടറിക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്പളമാണ് നല്‍കുന്നത്. കിഫ്ബി സി.ഇ.ഒക്ക് മൂന്ന് ലക്ഷം രൂപയോളമാണ് ശമ്പളം.
താൽകാലികമായി 150 ലേറെ പേരെ കിഫ്ബിയില്‍ നിയമിച്ചു. അങ്ങനെയെങ്കില്‍ എന്തിനാണിവിടെ പി.എസ്.സി. എസ്.എസ്.എല്‍.സി പാസാകാത്ത സ്വപ്‌ന സുരേഷിനെ ലക്ഷങ്ങള്‍ മാസ ശമ്പളം നല്‍കിയാണ് പിന്‍വാതിലിലൂടെ നിയമിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിച്ച് പി.എസ്.സി നിയമനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിൽ നടത്തിയ ധര്‍ണ പ്രതിപക്ഷ നേതാവ് ഉദ്‌ഘാടനം ചെയ്‌തു.