ETV Bharat / state

കെ കുഞ്ഞിരാമൻ എംഎൽഎക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ചെന്നിത്തല

കള്ളവോട്ടു തടയാൻ ബാധ്യതയുള്ള ജനപ്രതിനിധിയാണ് കള്ള വോട്ട് ചെയ്യിക്കാൻ നോക്കിയത്. തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാനുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

Opposition leader Ramesh Chennithala  K Kunjiraman MLA allegation on threatening Presiding Officer  കെ കുഞ്ഞിരാമനെതിരെ ചെന്നിത്തല
കെ കുഞ്ഞിരാമൻ എംഎൽഎക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ചെന്നിത്തല
author img

By

Published : Jan 9, 2021, 8:45 PM IST

തിരുവനന്തപുരം: പ്രിസൈഡിങ് ഓഫീസറുടെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ കെ കുഞ്ഞിരാമൻ എംഎൽഎയ്ക്ക് എതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എതിർകക്ഷികളെ അടിച്ചോടിച്ച ശേഷം കള്ളവോട്ട് ചെയ്യുകയാണ് പതിവ്. ഇത് ബൂത്ത് പിടിക്കലിന് തുല്യമാണ്. ഒരു ജനപ്രതിനിധി ഇതിനായി നേതൃത്വം കൊടുക്കുന്നത് നിസാരമായി തള്ളാൻ കഴിയുന്ന കാര്യമല്ല.

കള്ളവോട്ടു തടയാൻ ബാധ്യതയുള്ള ജനപ്രതിനിധിയാണ് കള്ള വോട്ട് ചെയ്യിക്കാൻ നോക്കിയത്. തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാനുള്ള സിപിഎം ശ്രമമാണ് ഇത്. ഇക്കാര്യത്തിൽ നിയമാനുസൃതമുള്ള കർശന നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.