തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം കൊണ്ടു മാത്രമേ പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയൂ. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പലരേഖകളും താന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ ഇന്നലെ രേഖകള്‍ കൈമാറാന്‍ തയ്യാറായി. ലൈഫ് മിഷന്‍റെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവച്ച ശേഷമാണ് ഇതിനു തയ്യാറായത്. എന്തിനാണ് ഇത്രയും നാള്‍ കാത്തിരുന്നതെന്ന് മനസിലാകുന്നില്ല. ലൈഫുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരസ്യപ്പെടുത്തണം. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്ലാവർക്കും പ്രത്യേക മാനസികാവസ്ഥയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. താനൊഴികെ എല്ലപേരുടെയും മാനസിക നില തെറ്റിയെന്നു പറയുന്ന മുഖ്യമന്ത്രി അടിയന്തരമായി മാനസിക നില പരിശോധിക്കണം. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ഒരു പത്രപ്രവര്‍ത്തകന്‍ നാടുകടത്തപ്പെട്ട രാജവാഴ്ച കാലത്തെയാണ് പിണറായി ഭരണം ഓര്‍മ്മിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
ലൈഫ് പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ്
സി.ബി.ഐ അന്വേഷണം കൊണ്ടു മാത്രമേ പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയൂവെന്നും രമേശ് ചെന്നിത്തല.