ETV Bharat / state

സ്‌പീക്കര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

നിയമസഭയിൽ സ്പീക്കർ പ്രതിപക്ഷത്തോട് അനീതി കാട്ടുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു

തിരുവനന്തപുരം  സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  chennithala  criticized speaker  chennithala criticized speaker
സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
author img

By

Published : Aug 25, 2020, 1:41 PM IST

തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ സ്പീക്കർ പ്രതിപക്ഷത്തോട് അനീതി കാട്ടുകയാണ്. മുഖ്യമന്ത്രിയ്ക്ക് മുന്നിൽ പഞ്ചപുച്ഛമടക്കിയാണ് സ്പീക്കർ നിൽക്കുന്നത്. സ്പീക്കറുടെ നടപടി അസ്വഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.

സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടു വന്നതിന്‍റെ പ്രതികാരമാണ് കാണിച്ചത്. സഭയിൽ തനിക്ക് ഇന്നലെ 20 മിനിട്ട് മാത്രമാണ് അധികം അനുവദിച്ചത്. പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് സ്പീക്കർ ശ്രമിച്ചത്. സ്പീക്കർക്കെതിരെ ഇനിയും പ്രമേയം കൊണ്ടു വരാം. ഇക്കാര്യം യു.ഡി.എഫിൽ ചർച്ച ചെയ്തു തീരുമാനിക്കും. ബഡ്ജറ്റ് പ്രസംഗം കോപ്പിയടിച്ച് ആരോ എഴുതി കൊടുത്തതാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ വായിച്ചത്. പ്രസംഗമല്ല നടത്തിയത്. സങ്കേതികമായി അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും കേരളത്തിലെ ജനങ്ങൾ സർക്കാരിനെതിരെ അവിശ്വാസം പാസ്സാക്കിയെന്നും ചെന്നിത്തല പറഞ്ഞു. ബാലകൃഷ്ണപിള്ളയെ അഴിമതി കേസിൽ ശിക്ഷിച്ചപ്പോൾ സന്തോഷിച്ച സിപിഎമ്മിന് വേണ്ടിയാണ് കെ.ബി ഗണേഷ് കുമാർ അഴിമതിക്കെതിരെ സംസാരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് നടത്തുന്ന ഏക ദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.