ETV Bharat / state

നവോത്ഥാന സമിതി തട്ടിക്കൂട്ടെന്ന് രമേശ് ചെന്നിത്തല - chennithala against pinarayi

മുഖ്യമന്ത്രി ശ്രമിച്ചത് നവോത്ഥാനമെന്ന ആശയത്തെ വികൃതമാക്കാന്‍

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
author img

By

Published : Sep 13, 2019, 12:08 PM IST

Updated : Sep 13, 2019, 12:18 PM IST

തിരുവനന്തപുരം: വിശ്വാസ സമൂഹത്തെ നേരിടാനുള്ള മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് പരിപാടിയായിരുന്നു നവോത്ഥാന സംരക്ഷണ സമിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസ സമൂഹത്തെ മുഴുവന്‍ വഞ്ചിച്ചു കൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രിയും നടത്തിയ നവോത്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും നവോത്ഥാനമെന്ന ആശയത്തെ വികൃതമാക്കാനാണ് മുഖ്യമന്ത്രി ആലോചിച്ചതെന്നും ചെന്നിത്തല പറഞ്ഞു. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും നാളെ മരട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി എസ് സി പരീക്ഷ മലയാളത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക നായകന്മാര്‍ നടത്തുന്ന സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നവോത്ഥാന സമിതി തട്ടിക്കൂട്ടെന്ന് രമേശ് ചെന്നിത്തല

Intro:നവോത്ഥാന സംരക്ഷണ സമിതി വിശ്വാസ സമൂഹത്തെ നേരിടാനുള്ള മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് പരിപാടിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതൊരു കാപട്യമായിരുന്നു. വേണ്ടത്ര ആലോചനയോടെയോ കാലോചിതമായും അല്ല അത് നടപ്പാക്കിയതെന്നാണ് സംരക്ഷണ സമിതിയില്‍ ഉണ്ടായ ഭിന്നതകള്‍ തെളിയിക്കുന്നത്. വിശ്വാസ സമൂഹത്തെ മുഴുവന്‍ വഞ്ചിച്ചു കൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രിയും നടത്തിയ നവോത്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. നവോത്ഥാനമെന്ന ആശയത്തെ എങ്ങനെ വികൃതമാക്കമെന്നാണ് മുഖ്യമന്ത്രി ആലോചിച്ചതെന്നും ചെന്നിത്തല പറഞ്ഞു. Body:മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടി ആലോചിച്ച് തീരുമാനമുണ്ടാക്കണം. പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ അക്കാര്യത്തില്‍ ഉണ്ടാകും. നാളെ മരട് സന്ദര്‍ശിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പിഎസ് സി പരീക്ഷ മലയാളത്തില്‍ നടത്തണമെന്ന ആവശ്യപ്പെട്ട് സാംസ്‌കാരിക നായകന്മാര്‍ നടത്തുന്ന സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Conclusion:
Last Updated : Sep 13, 2019, 12:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.