ETV Bharat / state

അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെക്കട്ടെയെന്ന് രമേശ് ചെന്നിത്തല - മുഖ്യമന്ത്രി രാജി വെക്കട്ടെയെന്ന് രമേശ് ചെന്നിത്തല

കെ.ടി ജലീൽ എന്തിനാണ് കാര്യങ്ങൾ മറച്ചു വെക്കുന്നതെന്നും തലയിൽ മുണ്ടിട്ടാണ് മന്ത്രി എൻഫോഴ്സ്മെന്‍റിന് മുന്നിൽ പോയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Ramesh Chennithala asks CM to resign  Ramesh Chennithala  CM to resign  രമേശ് ചെന്നിത്തല  മുഖ്യമന്ത്രി രാജി വെക്കട്ടെയെന്ന് രമേശ് ചെന്നിത്തല  മുഖ്യമന്ത്രി രാജി
അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെക്കട്ടെയെന്ന് ചെന്നിത്തല
author img

By

Published : Sep 13, 2020, 2:59 PM IST

Updated : Sep 13, 2020, 3:25 PM IST

തിരുവനന്തപുരം: അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ ഒരു മന്ത്രിക്കും, മറ്റൊരു മന്ത്രിയുടെ പുത്രനെതിരെയും പാർട്ടി സെക്രട്ടറിയുടെ മകനെതിരെയുമാണ് ആരോപണങ്ങൾ വരുന്നത്. ഓരോ ദിവസവും പുതിയ കഥകളാണ് പുറത്ത് വരുന്നത്. കെ.ടി ജലീൽ എന്തിനാണ് കാര്യങ്ങൾ മറച്ചു വെക്കുന്നത്. തലയിൽ മുണ്ടിട്ടാണ് മന്ത്രി എൻഫോഴ്സ്മെന്‍റിന് മുന്നിൽ പോയത്. ഈച്ച പോലും അറിയാതെ കാര്യങ്ങൾ നടത്തുന്നവരാണ് പഠിച്ച കള്ളന്മാരെന്നും കെ.ടി ജലീൽ അതു പോലെയാണെന്നും ചെന്നിത്തല ആരോപിച്ചു.

അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെക്കട്ടെയെന്ന് രമേശ് ചെന്നിത്തല

കെ.ടി ജലീലിനെ ന്യായീകരിച്ച് രംഗത്തെത്തിയ മന്ത്രി എ.കെ ബാലന് മറുപടി നൽകുകയായിരുന്നു രമേശ് ചെന്നിത്തല. മന്ത്രി പുത്രനെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. സ്വപ്‌ന സുരേഷുമായി മന്ത്രിയുടെ പുത്രന് എന്താണ് ബന്ധമെന്നും ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Last Updated : Sep 13, 2020, 3:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.