തിരുവനന്തപുരം: ലോക്ഡൗണിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുരേന്ദ്രന്റെ യാത്ര ഡിജിപിയുടെ കൊവിഡ് പാസിലാണോ എന്ന് വ്യക്തമാക്കേണ്ടത് ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന് രമേശ് ചെന്നിത്തല.
ജനങ്ങള്‍ വീട്ടിലിരിക്കണമെന്നാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു കണക്കിലെടുത്ത് താനുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ വീട്ടിലിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.