തിരുവനന്തപുരം: ബെവ് ക്യു ആപ്പ് നിർമാണത്തിന് സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പ് നിർമാതാക്കൾക്ക് സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതാണ് നിലവിലെ കുഴപ്പങ്ങൾക്ക് കാരണം. സുഗമമായി പ്രവർത്തിക്കാതിരുന്നിട്ടും ആപ്പിനെ തുടരാൻ അനുവദിച്ചതിനു പിന്നിൽ അഴിമതി മൂടിവയ്ക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു. അഴിമതിയെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണം. എന്തുകൊണ്ട് സർക്കാർ അന്വേഷണത്തിന് മടിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു.
പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ്
ആപ്പ് നിർമാതാക്കൾക്ക് സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതാണ് നിലവിലെ കുഴപ്പങ്ങൾക്ക് കാരണം.