ETV Bharat / state

കിഫ്ബി അഴിമതി, സ്വര്‍ണക്കടത്ത് വിവാദം മറയ്ക്കാനാണ് തോമസ് ഐസക്കിന്‍റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് - എം.എൽ.എ

ഇത്തരം കപട നാടകം നടത്തുന്ന ധനകാര്യ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും രമേശ് ചെന്നിത്തല

chennithala about thomas issac  തിരുവനന്തപുരം  സ്വർണ്ണ കള്ളക്കടത്ത്  തോമസ് ഐസക്ക്  സിഎജി  എം.എൽ.എ  കിഫ്ബി
വിവാദങ്ങൾ മറച്ച് വയ്ക്കാനാണ് തോമസ് ഐസക്ക് സിഎജിയെ കുറ്റപെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ്
author img

By

Published : Nov 15, 2020, 6:22 PM IST

Updated : Nov 15, 2020, 6:58 PM IST

തിരുവനന്തപുരം: കിഫ്ബി പദ്ധതിയിലെ കള്ളത്തരം കണ്ടുപിടിച്ചതോടെ അഴിയെണ്ണുന്ന സാഹചര്യം ഉണ്ടായതുക്കൊണ്ടാണ് തോമസ് ഐസക് ചന്ദ്രഹാസം മുഴക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വർണ കള്ളക്കടത്ത് കേസടക്കമുള്ള വിവാദങ്ങൾ മറച്ച് വയ്ക്കാനാണ് ധനമന്ത്രി തോമസ് ഐസക്ക് സിഎജിയുടെ കരട്‌ റിപ്പോർട്ടിൽ ഉറഞ്ഞ് തുള്ളുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്തരം കപട നാടകം നടത്തുന്ന ധനകാര്യ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. എം.എൽ.എമാരുടെ പദ്ധതികളിൽ അഴിമതിയെന്ന് പറഞ്ഞിട്ടില്ല.

കിഫ്ബി അഴിമതി, സ്വര്‍ണക്കടത്ത് വിവാദം മറയ്ക്കാനാണ് തോമസ് ഐസക്കിന്‍റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ്

ട്രാൻസ് ഗ്രീഡ് പദ്ധതിയിലെ അഴിമതി കിഫ് ബി യിലൂടെയാണ് നടന്നത്. ഇത് പുറത്ത് കൊണ്ട് വന്നതാണ്. കിഫ്ബിയിൽ ഇനിയും നിരവധി അഴിമതി നടക്കുന്നുണ്ട്. അത് പുറത്ത് കൊണ്ട് വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അഴിമതി പുറത്ത് വരാതിരിക്കാൻ നിയമസഭയുടെ അധികാരത്തെ പോലും തകർക്കുന്നു. സി എ ജിയുടെ കരടിന്‍റെ കോപ്പി പ്രതിപക്ഷത്തിനും നൽകണം. ഐസക്കിന്‍റെ ഭയത്തിന് കാരണം മസാല ബോണ്ടിലെ ലാവ്‌ലിൻ മണമാണ്. മസലാ ബോണ്ടിലെ ലാവ്‌ലിൻ കമ്പനിക്കുളള ബന്ധം വ്യക്തമാക്കണം. ഐസക്കിന്‍റെ ഉന്നം പ്രതിപക്ഷ നേതാവല്ല മുഖ്യമന്ത്രിയാണ്. ലാവ്‌ലിൻ കേസ് വീണ്ടും ചർച്ചയാകണം കോടിയേരിക്ക് പിന്നാലെ പിണറായി രാജി വയ്ക്കണമെന്ന് ഐസക് അഗ്രഹിക്കുന്നു. അതിനായി പ്രതിപക്ഷത്തിന് മരുന്ന് ഇട്ട് തരികയാണ് ഐസക് ചെയ്യുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

Last Updated : Nov 15, 2020, 6:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.