തിരുവനന്തപുരം: ചെമ്പഴന്തി ആഹ്ളാദപുരം മുസ്ലിം ജമാഅത്ത് നൂറുൽ ഹുദാ മദ്രസയിലെ പിൽഗ്രിം അമിനിറ്റി സെൻ്ററിൻ്റെ നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സംസ്ഥാന സർക്കാറിൻ്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ നിന്നും 95 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ ചെമ്പഴന്തി വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറകടർ ബാലകിരൺ ഐഎഎസ് സ്വാഗതം ആശംസിച്ചു. ഞാണ്ടൂർകോണം വാർഡ് കൗൺസിലർ ആശാ ബാബു, ചെമ്പഴന്തി മുൻ വാർഡ് കൗൺസിലർ ഷീല കെഎസ് , ചെമ്പഴന്തി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം പ്രസന്നകുമാർ, ചെമ്പഴന്തി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ജാബിർ മന്നാനി ചുള്ളാളം, മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് ഷാജഹാൻ, സെക്രട്ടറി എം നസീർ എന്നിവർ പ്രസംഗിച്ചു.