ETV Bharat / state

പൊലീസിനെ പ്രശംസിച്ചും വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ

പൊലീസ് മെഡൽ വിതരണം ചെയ്യുന്ന ചടങ്ങിലാണ് പിണറായി വിജയന്‍റെ പരാമര്‍ശം

cheif minister pinarayi vijayan  kerala police investigation  sharon murder  ilanthoor human sacrifice  kerala police  altest news in trivandrum  latest news today  police medal distribution  കേരള പൊലീസിന്‍റെ അന്വേഷണ മികവിന്‍റെ  ഇലന്തൂർ നരബലി  ഷാരോണ്‍ കേസ്  മുഖ്യമന്ത്രി പിണറായി വിജയൻ  പൊലീസ് മെഡൽ വിതരണോദ്‌ഘാടനം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കേരള പൊലീസിന്‍റെ അന്വേഷണ മികവിന്‍റെ ഉദാഹരണമാണ് ഇലന്തൂർ നരബലി കേസും ഷാരോണ്‍ കേസും; മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Nov 1, 2022, 11:26 AM IST

Updated : Nov 1, 2022, 11:51 AM IST

തിരുവനന്തപുരം: പൊലീസിനെ പ്രശംസിച്ചും വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിലെ ചിലരുടെ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൊലീസ് സേനയ്ക്ക് ആകമാനം നാണക്കേട് ഉണ്ടാക്കുന്നതാണ്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ സേനയുടെ ഭാഗമായി തുടരാൻ അര്‍ഹരല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പൊലീസിനെ പ്രശംസിച്ചും വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ

കേരള പിറവി ദിനത്തില്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വിതരണം ചെയ്യുന്ന ചടങ്ങിലാണ് പിണറായി വിജയന്‍റെ പരാമര്‍ശം. സംസ്ഥാന പൊലീസിന്‍റെ മികവ് എത്രമാത്രം ഉയര്‍ന്നതാണെന്ന് സൂചിപ്പിക്കുന്നതാണ് ഇലന്തൂർ നരബലി കേസും പാറശ്ശാല ഷാരോൺ കേസും. പക്ഷേ ചില സംഭവങ്ങള്‍ ഈ മികവിനെ കെടുത്തുന്നു. അത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് വിട്ടുവീഴ്ചയും ഉണ്ടാവില്ല. തെറ്റ് ചെയ്‌തത് ആരും അംഗീകരിക്കരുത്. ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നവർ സംസ്ഥാനത്തുണ്ട്. അവരെ നേരിടാൻ പൊലീസിന്‍റെ ചുറുചുറുക്ക് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ എല്ലാ മെഡൽ ജേതാക്കളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ പൊലീസ് ഡയറക്‌ടറേറ്റ് ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

Last Updated : Nov 1, 2022, 11:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.