ETV Bharat / state

എന്തും എങ്ങനെയും പ്രചരിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കാലം - നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍

രാഷ്ട്രീയ പാർട്ടികളും നേതാക്കൻമാരും മുന്നോട്ടുവെച്ച കാര്യങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാനും അതിന് അനുസരിച്ച് ചിന്തിച്ച് വോട്ടു ചെയ്യാനും മലയാളി പ്രാപ്‌തനാ(യാ)യിരുന്നു. വിശ്വാസം, വിദ്വേഷം എന്നിവ അടിസ്ഥാനമാക്കി അതി തീവ്ര നിലപാടുകൾ പറയാൻ രാഷ്ട്രീയ നേതാക്കൻമാർ തയ്യാറാകുകയും ജനം അത് കേട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് നമ്മുടെ നാടും രാഷ്ട്രീയ അന്തരീക്ഷവും ചുവടുമാറ്റുകയായിരുന്നു.

changes-in-the-election-campaign-in-kerala
എന്തും എങ്ങനെയും പ്രചരിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കാലം
author img

By

Published : Apr 3, 2021, 5:47 PM IST

രോ തെരഞ്ഞെടുപ്പ് കാലവും രാഷ്ട്രീയ നേതാക്കൻമാർക്ക് മൈക്കിന് മുന്നില്‍ ഘോരഘോരം പ്രസംഗിച്ച് തകർക്കാവുന്ന സമയമാണ്. അണികളും പൊതുജനവും അത് കേൾക്കും. ചിലപ്പോൾ കേട്ട് കയ്യടിക്കും. ചിലപ്പോൾ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കും. സാധാരണക്കാരന്‍റെ ജീവിത പ്രശ്നങ്ങൾ മുതല്‍ ആഗോള കാര്യങ്ങൾ വരെ നമ്മുടെ നേതാക്കൻമാർ ജനങ്ങൾക്ക് മുന്നില്‍ അവതരിപ്പിക്കും. ചായക്കട മുതല്‍ തൊഴില്‍ സ്ഥലങ്ങളിലും വായനശാലകളിലും കുളക്കടവിലും അമ്പലപ്പറമ്പിലും പള്ളിമുറ്റത്തും എന്തിനേറെ അടുക്കളകളില്‍ വരെ ജനം അതെല്ലാം ചർച്ച ചെയ്യും. വോട്ടെടുപ്പിന്‍റെ തലേ ദിവസം വരെ ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യുന്നതായിരുന്നു നമ്മുടെ രീതി.

രാഷ്ട്രീയ പാർട്ടികളും നേതാക്കൻമാരും മുന്നോട്ടുവെച്ച കാര്യങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാനും അതിന് അനുസരിച്ച് ചിന്തിച്ച് വോട്ടു ചെയ്യാനും മലയാളി പ്രാപ്‌തനാ(യാ)യിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം മുതല്‍ വോട്ടെടുപ്പ് ദിവസം കയ്യില്‍ മഷി പുരട്ടി വോട്ടിടുന്നതിന് തൊട്ടുമുൻപ് വരെ, നേതാക്കൻമാർ മൈക്കിനു മുന്നില്‍ പ്രസംഗിച്ചതാണ് ഓരോ വോട്ടറുടേയും മനസിലുണ്ടാകുക.

ഗാട്ട് കരാറും ആണവ കരാറും ശീതയുദ്ധവും സോവിയറ്റ് യൂണിയന്‍റെ തകർച്ചയും ബാബറി മസ്‌ജിദും ഗ്ലാസ്റ്റ്നോസ്റ്റും പെരസ്ട്രോയികയും പാമോയിലിന്‍റെയും സവാളയുടെയും വിലക്കയറ്റവും റബ്ബറിന്‍റെ വിലയിടിവും അടിയന്തരാവസ്ഥയും ആഗോള സാമ്പത്തിക പ്രതിസന്ധിയും ഐഎസ്‌ആർഒ ചാരക്കേസും ആഗോള- ഉദാരവത്കരണങ്ങളും കുംഭകോണങ്ങളും കുടിവെള്ള- മാലിന്യ പ്രശ്നങ്ങളും ആശുപത്രിയും റോഡും സ്കൂളും അങ്ങനെ എന്തെല്ലാം മലയാളി ചർച്ച ചെയ്തിട്ടുണ്ട്. അങ്ങനെ ഒരായിരം കാര്യങ്ങളിലൂടെ ചർച്ചകളിലൂടെ, ചിന്തകളിലൂടെ കടന്നു വന്ന് രൂപപ്പെട്ടതാണ് ഇന്നത്തെ കേരളം.

പക്ഷേ ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെയല്ല. ചർച്ചയാകേണ്ട വിഷയങ്ങൾ എവിടെയുമില്ല. പകരം ഓരോ ദിവസവും ഓരോ വിഷയങ്ങൾ ഉയർന്നുവരുന്നു. അതെല്ലാം ഒരു ദിവസത്തെ പോലും ആയുസില്ലാതെ അവസാനിക്കുന്നു. അതിന് കൂട്ടായി രാഷ്ട്രീയ നേതാക്കളും ദൃശ്യമാധ്യമങ്ങളും മാറുമ്പോൾ ഓരോ ദിവസവും പുലരുമ്പോൾ കത്തിപ്പിടിക്കുന്നത് വൈകിട്ട് എരിഞ്ഞടങ്ങുന്ന അവസ്ഥയാണ്. ഒരു ദിവസം പരമാവധി ആളുകളിലേക്ക് എത്തുന്ന രീതിയില്‍ വരുന്ന വ്യാജ വാർത്തകളുടെ വിശ്വാസ്യതയോ ആധികാരികതയോ ആരും അന്വേഷിക്കാറുമില്ല. അഭിപ്രായ സർവേകൾ എന്ന പേരില്‍ അനുദിനം പുറത്തുവരുന്നതില്‍ പോലും ജനം എന്ത് ചിന്തിക്കണം എന്ന് ആരോ മുൻകൂട്ടി തീരുമാനിക്കുന്ന സ്ഥിതിയിലാണ്. ഓൺലൈൻ മാധ്യമങ്ങൾക്കൊപ്പം സമൂഹിക മാധ്യമങ്ങളും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. വസ്തുത എന്താണെന്നറിയാതെ പടച്ചുവിടുന്ന കാര്യങ്ങളില്‍ തുടർ വാർത്തകളോ പ്രതികരണങ്ങളോ ഉണ്ടാകാറില്ല.

1957 ല്‍ തുടങ്ങുന്ന കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ജവഹർ ലാല്‍ നെഹ്‌റു മുതല്‍ ഇന്ത്യൻ രാഷ്ട്രീയത്തിലെ നിരവധി അതികായൻമാർ നേരിട്ട് എത്തി പ്രചാരണം നയിച്ചിട്ടുണ്ട്. അവരെല്ലാം പറഞ്ഞത് ഈ നാടിന്‍റെ അടിസ്ഥാന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക വിഷയങ്ങളായിരുന്നു. അതിനെയെല്ലാം വേർതിരിച്ചും വിവേചിച്ചും തിരിച്ചറിഞ്ഞും മലയാളി വോട്ടു ചെയ്തു. അടിസ്ഥാന ജീവിത പ്രശ്നങ്ങളും കാർഷിക മേഖലയിലെ തകർച്ചയും കാർഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവും തൊഴിലില്ലായ്‌മയും സാമൂഹിക വികസനവും സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളുമെല്ലാം ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ ചർച്ചയായി രാഷ്ട്രീയ പാർട്ടികളും നേതാക്കൻമാരും ഉയർത്തിക്കൊണ്ടുവന്നിരുന്നു. ജവഹർ ലാല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും മാത്രമല്ല, എല്‍കെ അദ്വാനിയും എബി വാജ്‌പേയിയും വരെ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നിരുന്നു. പതിനായിരങ്ങൾ അണി നിരന്ന പൊതുസമ്മേളനങ്ങളില്‍ ഇവർ പ്രസംഗിച്ചു. കേരളത്തിന്‍റെ വികസനത്തെ കുറിച്ചും രാജ്യത്തിന്‍റെ പുരോഗതിയില്‍ കേരളത്തിന്‍റെ പങ്കിനെ കുറിച്ചും അവർ സംസാരിച്ചു മടങ്ങി. പക്ഷേ 2021 ല്‍ എത്തി നില്‍ക്കുമ്പോൾ മതം, ജാതി, വിശ്വാസം, വിഭാഗീയത, വർഗീയത എന്നിവയിലേക്ക് മാത്രം കേരളത്തിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ വഴിമാറി.

വിശ്വാസം, വിദ്വേഷം എന്നിവ അടിസ്ഥാനമാക്കി അതി തീവ്ര നിലപാടുകൾ പറയാൻ രാഷ്ട്രീയ നേതാക്കൻമാർ തയ്യാറാകുകയും ജനം അത് കേട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് നമ്മുടെ നാടും രാഷ്ട്രീയ അന്തരീക്ഷവും ചുവടുമാറ്റുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ വരവോടെ പ്രചാരണ രീതികളിലും മാറ്റം വന്നു. എന്തും എങ്ങനെയും പ്രചരിപ്പിക്കാം എന്ന രീതിയിലേക്ക് തെരഞ്ഞെടുപ്പ് കാലം മാറി. മോർഫ് ചെയ്തും കൂട്ടിച്ചേർത്തും വെട്ടിക്കളഞ്ഞും ദൃശ്യങ്ങളും വാചകങ്ങളും ആർക്കെതിരെയും ആർക്ക് അനുകൂലമായും ഉപയോഗിക്കാം എന്നതാണ് പുതിയ രീതി. രാഷ്ട്രീയ നേതാക്കൻമാർ, സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ വ്യാജ പേരുകൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന ഇത്തരം പ്രചാരണങ്ങളെ തിരിച്ചറിയാൻ പോലും ജനത്തിന് കഴിയുന്നില്ല എന്നതാണ് വാസ്തവം. ഈ നാടിന്‍റെ ചരിത്രത്തെ പോലും വളച്ചൊടിച്ചു സംസാരിക്കാൻ ഇന്നത്തെ രാഷ്ട്രീയ നേതാക്കൻമാർക്ക് കഴിയുന്നുണ്ട്. അതിന്‍റെ യാഥാർഥ്യം അറിയാവുന്നവർ പോലും അത്തരം പ്രസ്താവനകളെ എതിർക്കാറില്ല. നേരത്തെ മാധ്യമങ്ങളെ വിശ്വാസത്തിലെടുത്താണ് ജനം വാസ്തവം ബോധ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് മാധ്യമങ്ങൾ ചരിത്ര വസ്തുതകളെയും യാഥാർഥ്യത്തെയും അവരുടെ താല്‍പര്യത്തിന് അനുസരിച്ച് മാറ്റിയെഴുതുമ്പോൾ ജനം അത് വിശ്വസിക്കാൻ ബാധ്യതപ്പെട്ടവരാകും.

നേരത്തെ രാഷ്ട്രീയ പ്രവർത്തകർ തമ്മില്‍ പുലർത്തിയിരുന്ന പരസ്പര ബഹുമാനത്തിലും ഇന്ന് മാറ്റം വന്നു. രാഷ്ട്രീയ ആരോപണങ്ങൾക്ക് പകരം വ്യക്തികളെ നേരിട്ട് അധിക്ഷേപിക്കുന്ന രീതിയും രാഷ്ട്രീയ നേതാക്കൻമാരുടെ കുടുംബങ്ങളെ രാഷ്ട്രീയ വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന സ്ഥിതിയുമുണ്ടായി. മികച്ച രാഷ്ട്രീയ സാക്ഷരതയുണ്ടായിരുന്ന ഒരു ജനതയെ അവരുടെ വികാരങ്ങൾ ചൂഷണം ചെയ്ത് ജനവിധി തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെടുക്കാൻ കഴിയുന്നു എന്നതാണ് പുതിയ കാലവും രാഷ്ട്രീയവും. ഇപ്പോൾ ആർക്കും എന്തും ആകാമെന്ന സ്ഥിതിയായി. പക്ഷേ ഈ നാട് ഇങ്ങനെയായിരുന്നില്ല എന്നതാണ് യാഥാർഥ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.