തിരുവനന്തപുരം: ഒന്നുമുതൽ 9-ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷയുടെ ടൈംടേബിളിൽ മാറ്റം. പരീക്ഷ മാർച്ച് 13 തിങ്കളാഴ്‌ച തന്നെ ആരംഭിക്കുമെങ്കിലും വിവിധ വിഷയങ്ങളുടെ പരീക്ഷാദിവസങ്ങളിലാണ് മാറ്റമുണ്ടായിരിക്കുന്നത്. എസ്എസ്എൽസി, ഹയർസെക്കൻഡറി വിഎച്ച്എസ്ഇ പരീക്ഷകൾ രാവിലെ നടക്കുന്നതിനാലാണ് ഹൈസ്‌കൂൾ, യുപി, എൽപി വിഭാഗം പരീക്ഷകൾ ഉച്ചയ്ക്ക് ശേഷമായി ക്രമീകരിച്ചത്.
പരീക്ഷാസമയം നേരത്തെ നിശ്ചയിച്ചത് പോലെ ഉച്ചയ്ക്ക് 1.30 മുതൽ 3.45 വരെയും വെള്ളിയാഴ്‌ച ദിവസങ്ങളിൽ 2.15 മുതൽ 4.30 വരെയുമാണ്. എല്ലാ പരീക്ഷകളും മാർച്ച് 30 ഓടുകൂടി അവസാനിക്കും. പരീക്ഷ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നേ ദിവസത്തെ പരീക്ഷ മാർച്ച് 31ന് നടക്കും.
![വാർഷിക പരീക്ഷ ടൈം ടേബിളിൽ മാറ്റം Change in school Annual Examination Time Table SSLC Exam New time table for Annual Examination ടൈംടേബിളിൽ മാറ്റം വിഎച്ച്എസ്ഇ എസ്‌എൽഎൽസി വിഎച്ച്‌എസ്‌സി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പരീക്ഷ ടൈം ടേബിളിൽ മാറ്റം പുതുക്കിയ ടൈം ടേബിൾ](https://etvbharatimages.akamaized.net/etvbharat/prod-images/17958694_tim-2.jpg)
പരീക്ഷകൾ കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകൾ മാർച്ച് 31ന് അടയ്‌ക്കും. മെയ് ആദ്യ വാരത്തോടെ ഫലം പ്രഖ്യാപിക്കും. അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് സൗകര്യപ്രദമാവണം ക്ലാസ് മുറികൾ എന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്ലാസ് മുറികൾ പരീക്ഷാസമയത്ത് കുടിവെള്ള സൗകര്യമടക്കം വിദ്യാർഥികൾക്കായി ഒരുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷയുടെ സുരക്ഷ കാര്യങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഡിജിപിയുമായി ചര്‍ച്ച നടത്തിയതായും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.
![വാർഷിക പരീക്ഷ ടൈം ടേബിളിൽ മാറ്റം Change in school Annual Examination Time Table SSLC Exam New time table for Annual Examination ടൈംടേബിളിൽ മാറ്റം വിഎച്ച്എസ്ഇ എസ്‌എൽഎൽസി വിഎച്ച്‌എസ്‌സി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പരീക്ഷ ടൈം ടേബിളിൽ മാറ്റം പുതുക്കിയ ടൈം ടേബിൾ](https://etvbharatimages.akamaized.net/etvbharat/prod-images/17958694_time.jpg)
വാർഷിക പരീക്ഷകൾക്ക് തുടക്കം: സംസ്ഥാനത്ത് 9-ാം തീയതിയാണ് എസ്‌എസ്‌എൽസി പരീക്ഷ ആരംഭിച്ചത്. 2,960 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയിൽ 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,13,801പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. മാർച്ച് 29ന് പരീക്ഷ അവസാനിക്കും.
എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതൽ 26 വരെ സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായി നടക്കും. മെയ് രണ്ടാം വാരം പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. അതേസമയം പരീക്ഷയെഴുതാനെത്തുന്ന ഭിന്നശേഷി വിദ്യാർഥികൾക്കും ടൈപ്പ് വൺ പ്രമേഹ രോഗികൾക്കും അരമണിക്കൂർ അധിക സമയം അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഒന്നും രണ്ടും വര്‍ഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് പത്തിനാണ് ആരംഭിച്ചത്. ഹയർ സെക്കൻഡറി പരീക്ഷ 2,023 സെന്‍ററുകളിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 389 സെന്‍ററുകളിലും ആയാണ് നടക്കുന്നത്. മാർച്ച് 10 മുതൽ 30 വരെയാണ് പരീക്ഷകൾ ഉണ്ടാവുക. രാവിലെ 9.30 മുതൽ ഉച്ചവരെയാണ് പരീക്ഷകളുടെ സമയ ക്രമം.
ALSO READ: പരീക്ഷയടുത്തോ; സമ്മര്‍ദം അകറ്റാം ഭക്ഷണത്തിലൂടെ; മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനുള്ള മാര്‍ഗങ്ങള്‍
4,25,361 ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥികളും 4,42,067 രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളും സംസ്ഥാനത്ത് പരീക്ഷ എഴുതുo. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നാം വർഷത്തിൽ 28,829 വിദ്യാര്‍ഥികളും രണ്ടാം വർഷത്തിൽ 30,740 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്.