ETV Bharat / state

ചാന്ദ്ര ദൗത്യത്തിന് ഐക്യദാര്‍ഢ്യം: 37 അടി റോക്കറ്റ് മാതൃക തീര്‍ത്ത് സ്കൂള്‍ കുട്ടികൾ

തിരുവനന്തപുരം നെയ്യാറ്റിന്‍കര കീഴാറൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് റോക്കറ്റ് മാതൃക തീര്‍ത്തത്

ചാന്ദ്ര ദൗത്യത്തിന് ഐക്യദാര്‍ഢ്യം: 37 അടി റോക്കറ്റ് മാതൃക തീര്‍ത്ത് സ്കൂള്‍ കുട്ടികൾ
author img

By

Published : Jul 22, 2019, 9:42 PM IST

Updated : Jul 23, 2019, 8:02 PM IST

തിരുവനന്തപുരം: ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നെയ്യാറ്റിന്‍കര കീഴാറൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടി ശാസ്‌ത്രജ്ഞൻമാർ റോക്കറ്റുണ്ടാക്കി. സ്‌കൂള്‍ മുറ്റത്ത് 37 അടി ഉയരമുള്ള റോക്കറ്റാണ് ഇവര്‍ സ്ഥാപിച്ചത്. പിടിഎ യുടെ സഹായത്തോടെ 10 ദിവസം കൊണ്ടാണ് ചന്ദ്രയാൻ 2ന്‍റെ മാതൃക തീർത്തത്. ബഹിരാകാശ സഞ്ചാരികളുടെ വേഷമണിഞ്ഞാണ് ഈ വിസ്‌മയത്തെ പൊതുജനങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചത്.

ചാന്ദ്ര ദൗത്യത്തിന് ഐക്യദാര്‍ഢ്യം; റോക്കറ്റ് മാതൃക തീര്‍ത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍

ഒഴിഞ്ഞ കുപ്പിയിൽ സൈക്കിൾ പമ്പിന്‍റെയും ചെറു ബാറ്ററികളുടെയും സഹായത്താൽ കത്തുന്ന റോക്കറ്റുകളുമായി സ്‌കൂളിലെ മറ്റു കുട്ടികളുമെത്തി. ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങൾ സൂചിപ്പിക്കുന്ന ചാര്‍ട്ടുകളും ചിലരുണ്ടാക്കി. ഒരിക്കല്‍ ചന്ദ്രനിലെത്തണമെന്നാണ് ഇവരുടെയെല്ലാം ആഗ്രഹമെന്ന് വിദ്യാർഥികൾ പറഞ്ഞു.

Intro:ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ എസ്റ്റേറ്റ് പൂപ്പാറ മുള്ളം തണ്ട് സ്വദേശി കെ.പി.സന്തോഷാണ് (45) സ്വയം വെടിവെച്ചു മരിച്ചത്. കടബാദ്ധ്യതയെ തുടർന്നാണ് ആത്മഹത്യ എന്ന് സമീപവാസികൾ പറഞ്ഞു
Body:പൂപ്പാറയ്ക്ക് സമീപം മുള്ളൻതണ്ട് കാക്കുന്നേൽ കെ.പി സന്തോഷ് ആണ് വീട്ടിനുള്ളിൽ കഴുത്തിന് നാടൻ തോക്കുകൊണ്ട് വെടിവച്ച് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകിട്ട് നാലരയോടെ ആണ് സംഭവം. ഒരു മാസം മുൻപ് മരത്തിൽ നിന്നും വീണതിനെത്തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഇയാൾ ആശുപത്രിയിൽ നിന്നും എത്തിയെങ്കിലും വീട്ടിൽ കിടപ്പിലായിരുന്നു. അടുത്ത ദിവസങ്ങളിൽ സ്ഥിതി അൽപ്പം മെച്ചപ്പെട്ടതിനാൽ ഇന്ന് ഉച്ചയോടെ വീട്ടിൽ നിന്നും പുറത്തുപോയി. മടങ്ങി എത്തിയ ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന തോട്ടാക്കുഴൽ കൊണ്ട് കഴുത്തിൽ വെടി വയ്ക്കുകയായിരുന്നു. വെടിയുണ്ട വലത് കണ്ണ് തകർത്ത് പുറത്തുവന്നു. ഭാര്യ രജനിയും, മകൻ അർജ്ജുനും ഈ സമയം വീടിന് സമീപം പറമ്പിൽ പണികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഇവരും സമീപവാസികളും ഓടിയെത്തിയപ്പോൾ സന്തോഷ് മുറിയിൽ വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ എല്ലാവരും ചേർന്ന് രാജകുമാരിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 23 സെൻ്റോളം സ്ഥലമാണ് കുടുംബത്തിനുള്ളത്. സമീപത്തെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യ്യുന്നുമുണ്ട്. ചില കുടുംബ പ്രശ്നങ്ങൾ മൂലം ഇയാൾ അഞ്ച് മാസത്തോളമായി കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും, ചികിൽസയ്ക്കും മറ്റുമായി വൻ തുക ചെലവായെന്നും നാട്ടുകാർ പറഞ്ഞു.

ബൈറ്റ് സുരേഷ് സമീപവാസി

ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ 4 ലക്ഷത്തോളം രൂപയുടെ ലോൺ ഉള്ളതായും പറയപ്പെടുന്നു. വർഷങ്ങളായി വീട്ടിൽ സൂക്ഷിച്ചുവരുന്ന തോക്കിന് ലൈസൻസ് ഇല്ലെന്നാണ് പ്രാഥമിക വിവരം. നിലത്ത് കുത്തി നിർത്തിയ ശേഷം കുഴലിൻ്റെ അഗ്രം കഴുത്തിൽ ചേർത്തുവച്ച് കാൽകൊണ്ട് കാഞ്ചി വലിച്ചിരിക്കാമെന്നാണ് നിഗമനം.Conclusion:ശാന്തൻപാറ സി.ഐ പി.ആർ പ്രദീപ്കുമാറിൻ്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ച മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കോട്ടയത്ത് നിന്നുള്ള ഫോറൻസിക് വിഭാഗം എത്തി വിശദമായ പരിശോധനകൾ നടത്തിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി നാളെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും.
Last Updated : Jul 23, 2019, 8:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.