ETV Bharat / state

Chandrayaan 3 To Lunar South Pole: 'വിജയഭേരി'ക്ക് മണിക്കൂറുകള്‍; മുന്നിലുള്ള പ്രതീക്ഷകളും വെല്ലുവിളികളും പങ്കുവച്ച് ഇ എസ്‌ പത്മകുമാര്‍ - ETV Bharat

Chandrayaan 3 Soft Landing in South Pole : സോഫ്‌റ്റ് ലാന്‍ഡിങിന് ചന്ദ്രയാന്‍ 3 ന് മുന്നിലുള്ള പ്രതീക്ഷകളെക്കുറിച്ചും ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിലുളള വെല്ലുവിളികളെ കുറിച്ചുമാണ് ഐഎസ്ആര്‍ഒ ഇന്‍റേണല്‍ സിസ്‌റ്റം യൂണിറ്റ് ഡയറക്‌ടര്‍ ഇ എസ്‌ പത്മകുമാര്‍ മനസുതുറന്നത്

Chandrayaan 3  Chandrayaan 3 to Lunar South Pole  Lunar South Pole  Chandrayaan 3 ISRO Scientist Latest Response  ISRO  ISRO Internal System Unit  ISRO Internal System Unit Director  ES Padmakumar  വിജയഭേരിക്ക് മണിക്കൂറുകള്‍  മുന്നിലുള്ള പ്രതീക്ഷകളും വെല്ലുവിളികളും  പത്മകുമാര്‍  ചന്ദ്രയാന്‍ 3  സോഫ്‌റ്റ് ലോന്‍ഡിങ്  Soft Landing  Vikram Lander  Roscosmos  ഐഎസ്ആര്‍ഒ ഇന്‍റേര്‍ണല്‍ സിസ്‌റ്റം യൂണിറ്റ്  ഐഎസ്ആര്‍ഒ  ദക്ഷിണ ധ്രുവം  ETV Bharat
Chandrayaan 3 to Lunar South Pole ISRO Scientist Latest Response
author img

By ETV Bharat Kerala Team

Published : Aug 22, 2023, 6:04 PM IST

Updated : Aug 23, 2023, 8:09 AM IST

ചന്ദ്രയാന്‍ 3 ന്‍റെ സോഫ്‌റ്റ് ലോന്‍ഡിങിനെക്കുറിച്ച് ഐഎസ്‌ആര്‍ഒ ഐഎസ്‌യു ഡയറക്‌ടര്‍ ഇ.എസ്‌ പത്മകുമാര്‍

തിരുവനന്തപുരം: ചന്ദ്രയാന്‍ 3 (Chandrayaan 3) ദൗത്യം നിര്‍ണായകമായ അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. ഇതുവരെ മറ്റാരും കടന്നുചെല്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് (South Pole) ചന്ദ്രയാന്‍ 3 സോഫ്‌റ്റ് ലാന്‍ഡിങിന് (Soft Landing) ഒരുങ്ങുന്നത്. ഈ സമയത്ത് ഐഎസ്ആര്‍ഒ ഇന്‍റേണല്‍ സിസ്‌റ്റം യൂണിറ്റ് (ISRO Internal System Unit) ഡയറക്‌ടര്‍ ഇ.എസ്‌ പത്മകുമാര്‍ (ES Padmakumar) ഇടിവി ഭാരതിനോട് (ETV Bharat) ചന്ദ്രയാന്‍ 3 ന് മുന്നിലുള്ള പ്രതീക്ഷകളെക്കുറിച്ചും ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിലുളള വെല്ലുവിളികളെ കുറിച്ചും പ്രതികരിച്ചു.

42 ദിവസത്തോളം നീണ്ടു നിന്നതാണ് ചന്ദ്രയാന്‍ 3 ന്‍റെ യാത്ര. 1976 ന് ശേഷം ചൈന മാത്രമാണ് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വലിയ നേട്ടമാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നതെന്ന് ഇ.എസ് പത്മകുമാര്‍ പറഞ്ഞു. അതേസമയം ചന്ദ്രയാന്‍ 3 (Chandrayaan 3) സോഫ്‌റ്റ് ലാന്‍ഡിങ് (Soft Landing) എന്ന അവസാന കടമ്പ കടക്കാനുള്ള ഒരുക്കത്തിലാണ്.

ആരും എത്താത്ത ദക്ഷിണ ധ്രുവം ലക്ഷ്യം വച്ച്: ചന്ദ്രന്‍റെ മറ്റ് മേഖലകളില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ദക്ഷിണ ധ്രുവത്തില്‍ ഒരു പേടകമിറങ്ങുന്നതും പഠനങ്ങള്‍ നടക്കുന്നതും ഇത് ആദ്യമാണ്. അതായത് ദക്ഷിണ ധ്രുവത്തിന്‍റെ (South pole) 69.37,32.35 മേഖലയിലാകും ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ (Vikram Lander) ലാന്‍ഡ് ചെയ്യുക. മാത്രമല്ല അവസാന നിമിഷം പരാജയപ്പെട്ട ചന്ദ്രയാന്‍ 2 ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച മേഖലയില്‍ നിന്നും 100 കിലോമീറ്റര്‍ മാറിയാണ് ഇപ്പോഴത്തെ ലാന്‍ഡിങിന് സ്ഥലം നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ ചന്ദ്രയാന്‍ 3 ന് മുമ്പേ ദക്ഷിണ ധ്രുവത്തില്‍ തന്നെ പേടകമിറക്കാനായി റഷ്യയുടെ ലൂണ 25 (Luna 25) എന്ന പേടകവും പുറപ്പെട്ടിരുന്നു. എന്നാല്‍ ലൂണ 25 കഴിഞ്ഞ ദിവസം (20.08.2023) ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ (Russian Space Agency) റോസ്‌കോമോസ് (Roscosmos) സ്ഥിരീകരിക്കുകയായിരുന്നു. അതിനാല്‍ തന്നെ ചന്ദ്രയാന്‍ 3 ന് മുന്നില്‍ നിലവില്‍ ഇത്തരത്തിലുള്ള മറ്റ് വെല്ലുവിളികള്‍ ഒന്നുമില്ല.

ചന്ദ്രനെ അറിയാന്‍: ചന്ദ്രനില്‍ ജലത്തിന്‍റെ അംശമുണ്ടെന്ന നിര്‍ണായക കണ്ടെത്തല്‍ നടത്തിയത് ഐഎസ്‌ആര്‍ഒയുടെ തന്നെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 1 ആയിരുന്നു. ഇതിന്‍റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നത് തന്നെയാണ് ദക്ഷിണ ധ്രുവത്തിലെ പരീക്ഷണത്തിലൂടെ ഐഎസ്‌ആര്‍ഒ (ISRO) ലക്ഷ്യമിടുന്നതും. അതായത് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വലിയ ഐസ് നിക്ഷേപമുണ്ടെന്നാണ് വിലയിരുത്തല്‍. അത് ശരിയാണെന്ന് കണ്ടെത്തിയാല്‍ ഭാവിയിലെ ദൗത്യങ്ങള്‍ക്കുള്ള ഇന്ധനം ഈ ജലം വിഘടിച്ച് ഉണ്ടാക്കാമെന്നും പ്രതീക്ഷിക്കുന്നു.

മാത്രമല്ല ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വലിയ ഗര്‍ത്തങ്ങളുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. സൂര്യപ്രകാശം എത്താത്ത ആഴത്തിലുളളവയാണ് ഈ ഗര്‍ത്തങ്ങള്‍. ഇതുകൂടാതെ ചന്ദ്രനിലെ സവിശേഷതയാര്‍ന്ന എയ്റ്റ്കിന്‍ ബേസിന്‍ (Aitken basin), എപ്‌സിലോണ്‍ കൊടുമുടി (Epsilon Peak) തുടങ്ങിയവയെല്ലാമുള്ളതും ഈ ദക്ഷിണ ധ്രുവത്തിലാണ്. ഇതെല്ലാം പരിഗണിച്ചാണ് ലാന്‍ഡിങ് ദക്ഷിണ ധ്രുവം എന്ന തീരുമാനത്തിലേക്ക് ഐഎസ്‌ആര്‍ഒ എത്തിയത്. എന്നാല്‍ വളരെ കുറച്ച് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായതിനാല്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഇവിടത്തെ ദൗത്യം. ദൗത്യം വിജയകരമായാല്‍ ചന്ദ്രന്‍റെ ഉല്‍പ്പത്തിയെ കുറിച്ചുള്ള കാര്യങ്ങളും മനസിലാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Last Updated : Aug 23, 2023, 8:09 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.