ETV Bharat / state

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത - The state will receive heavy rainfall over the next five days

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങി ഒമ്പത് ജില്ലകളില്‍ യെല്ലോ അലർട്ട്.

Chance of heavy rain in the state today and tomorrow  Chance of heavy rain in the state today and tomorrow  സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത  ഒമ്പത് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും  The state will receive heavy rainfall over the next five days  കേരളത്തില്‍ ശക്തമായ മഴ
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
author img

By

Published : May 25, 2021, 3:13 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 29 നും ഈ ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

യാസ് ചുഴലിക്കാറ്റിന്‍റെ സാഹചര്യമാണ് സംസ്ഥാനത്ത് മഴ കനക്കാനുള്ള കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ബംഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടത്. ബുധനാഴ്‌ചയോടെ ഇത് ഒഡിഷ തീരം തൊടുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ വിലയിരുത്തൽ.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.