ETV Bharat / state

സിക്ക പ്രതിരോധത്തില്‍ സര്‍ക്കാരിന് വീഴ്ച; സംസ്ഥാനത്ത് തുടരുമെന്ന് കേന്ദ്രസംഘം

author img

By

Published : Jul 14, 2021, 1:19 PM IST

പരിസര മലിനീകരണം തടയുന്നതില്‍ വലിയ വീഴ്ച വന്നതായാണ് കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തല്‍

സിക്ക പ്രതിരോധത്തില്‍ പോരായ്‌മ  കേന്ദ്രസംഘം  പരിസര മലിനീകരണം  Central team on zika virus  zika  zika virus  സിക്ക വൈറസ്‌
സിക്ക പ്രതിരോധത്തില്‍ പോരായ്‌മയെന്ന്‌ കേന്ദ്രസംഘം

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി കേന്ദ്ര വിദഗ്ധ സംഘം. പരിസര മലിനീകരണം തടയുന്നതില്‍ വലിയ വീഴ്ച വന്നതായാണ് കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് കൊതുകുകള്‍ പെരുകുകയാണ്.

ഇത് സിക്ക വൈറസ് വേഗത്തില്‍ പടരുന്നതിന് കാരണമാകുമെന്നും വിദഗ്ധ സംഘം മുന്നറിയിപ്പ്‌ നല്‍കി. നഗരസഭയിലെ ഒൻപത്‌ വാര്‍ഡുകളില്‍ വൈറസ് ബാധിതമാണ്. കിംസ് ആശുപത്രിക്ക് സമീപത്തെ ഒൻപത്‌ വാര്‍ഡുകളിലാണ് ജാഗ്രത നിര്‍ദേശമുള്ളത്.

also read:ഗവർണറുടെ ഉപവാസ സമരം ന്യായമെന്ന് കെ.സുധാകരൻ

കരിക്കകം,കടകംപള്ളി,പട്ടം വാര്‍ഡുകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കേന്ദ്രസംഘം നിര്‍ദേശിച്ചു. ആറംഗ വിദഗ്ധ സംഘം ഇന്ന് (ജൂലൈ 14) കലക്ടര്‍ നവജ്യോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസംഘത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം വിവിധ വകുപ്പുകളുടെ യോഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിളിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് യോഗം. ആറംഗ വിദഗ്‌ധസംഘം ഇന്ന് മടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിരോധത്തില്‍ വീഴ്ച വന്ന സാഹചര്യത്തില്‍ വിദഗ്‌ധ സംഘം കേരളത്തില്‍ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.