തിരുവനന്തപുരം: കർണാടക അതിർത്തി തുറക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. കാസർകോട്ട് നിന്നും മംഗളൂരുവിലേക്ക് പോകേണ്ടതിന്‍റെ അനിവാര്യത മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെ അറിയിച്ചു. കാസർകോട്ടെ നിരവധിയാളുകൾ ആശ്രയിക്കുന്നത് മംഗളൂരുവിലെ ആശുപത്രികളെയാണ്. അതിര്‍ത്തി അടച്ചതിനാല്‍ രോഗികൾക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യമുണ്ടാകുന്നത് ഒരു ജനതയുടെ ജീവിതത്തെ ആകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ഉടൻ പരിഹാരമുണ്ടാക്കുമെന്ന് അമിത് ഷാ പിണറായി വിജയന് ഉറപ്പുനൽകി.
കർണാടക അതിർത്തി പ്രശ്‌നം; മുഖ്യമന്ത്രിയുമായി അമിത് ഷാ ചർച്ച നടത്തി
കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് ഉടൻ പരിഹാരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.