തിരുവനന്തപുരം: കേരളത്തിൽ സെൻസസ് നടപടിക്രമങ്ങൾ മെയ് ഒന്നു മുതൽ ആരംഭിക്കാന്‍ തീരുമാനം. ദേശീയ ജനസംഖ്യ രജിസ്റ്ററിന് ആവശ്യമായ ചോദ്യങ്ങൾ ഉൾപ്പെടുത്താതെയാണ് സെൻസസ് നടപടികൾ ആരംഭിക്കുന്നത്. മെയ് 1 മുതല്‍ 30 വരെയാണ് സെന്‍സസിന്‍റെ ആദ്യഘട്ടം. വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പുമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.
രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വർഷം ഫെബ്രുവരി 9 മുതൽ 28 വരെ നടക്കും. കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യാവലിക്കുള്ള ഉത്തരങ്ങൾ സംസ്ഥാനത്ത് ശേഖരിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള ചുമതല ജില്ലാ കലക്‌ടർക്കാർക്കാണ്. എൻ.പി.ആർ കേരളത്തിൽ നടപ്പാക്കില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കലക്‌ടര്‍മാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.