ETV Bharat / state

ആറ്റുകാല്‍ പൊങ്കാല: ആത്മനിര്‍വൃതിയില്‍ ഭക്തസഹസ്രം; അനുഗ്രഹം തേടി താരങ്ങളും - news updates in kerala

ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാനെത്തി സിനിമ സീരിയല്‍ താരങ്ങള്‍. നടി രമ്യ സലിം, ജലജ, ചിപ്പി, സീമ ജി നായർ എന്നിവരെല്ലാം ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയിട്ടു. പൊങ്കാലക്കെത്താനായത് മഹാഭാഗ്യമെന്ന് നടി സീമ ജി നായര്‍. സുഹൃത്തുക്കള്‍ക്കൊപ്പം പൊങ്കാലക്കെത്താനായതില്‍ സന്തോഷമെന്ന് നടി രമ്യ സലിം.

ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ച് താരങ്ങള്‍  ആറ്റുകാല്‍ പൊങ്കാല  ആത്മനിര്‍വൃതിയില്‍ ഭക്തസഹസ്രം  അനുഗ്രഹം തേടി താരങ്ങളും  സിനിമ സീരിയല്‍ താരങ്ങള്‍  നടി രമ്യ സലിം  ജലജ  സീമ ജി നായർ  ചിപ്പി  kerala news updates  latest news in kerala  news updates in kerala  ayyukal ponkala news
ആറ്റുകാലമ്മയുടെ സന്നിധിയില്‍ അനുഗ്രഹം തേടി താരങ്ങള്‍
author img

By

Published : Mar 7, 2023, 6:31 PM IST

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിന് ശേഷം ആറ്റുകാലമ്മയുടെ തിരുമുറ്റത്ത് വീണ്ടും മന്ത്ര ധ്വാനികളുയര്‍ന്നു. വ്രതനിഷ്‌ഠതയോടെ കാത്തിരുന്ന ഭക്ത ജനങ്ങള്‍ക്ക് ഇത് സന്തോഷത്തിന്‍റെ നിമിഷം. പൊങ്കാലയര്‍പ്പിച്ച് സായൂജ്യരാകാന്‍ ആറ്റുകാലമ്മയുടെ സന്നിധിയിലെത്തിയത് ലക്ഷകണക്കിന് ഭക്തര്‍.

ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ച് താരങ്ങള്‍  ആറ്റുകാല്‍ പൊങ്കാല  ആത്മനിര്‍വൃതിയില്‍ ഭക്തസഹസ്രം  അനുഗ്രഹം തേടി താരങ്ങളും  സിനിമ സീരിയല്‍ താരങ്ങള്‍  നടി രമ്യ സലിം  ജലജ  സീമ ജി നായർ  ചിപ്പി  kerala news updates  latest news in kerala  news updates in kerala  ayyukal ponkala news
ആറ്റുകാലമ്മയുടെ സന്നിധിയില്‍ അനുഗ്രഹം തേടി താരങ്ങള്‍

ഭക്തനിർഭരമായ ആറ്റുകാൽ പൊങ്കാല മഹോത്സത്തിൽ ദേവിക്ക് പൊങ്കാല അർപ്പിച്ച് സിനിമ - സീരിയല്‍ താരങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങളെല്ലാം മാറി ആറ്റുകാൽ പൊങ്കാല ദേവി സന്നിധിയിൽ നേരിട്ടെത്തി സമർപ്പിക്കാനായതിന്‍റെ സന്തോഷത്തിലാണ് താരങ്ങള്‍. കഴിഞ്ഞ വര്‍ഷം വീടുകളില്‍ ഒതുങ്ങി കൂടിയതിന് ശേഷം പൂര്‍വാധികം ഭംഗിയോടെ ഇത്തവണ ദേവിയ്‌ക്ക് പൊങ്കാല സമര്‍പ്പിക്കാന്‍ കഴിഞ്ഞു.

ഇത്തവണ ഇരട്ടി സന്തോഷം: ക്ഷേത്രത്തിനോട് ചേർന്ന് താമസിച്ചിരുന്നതിനാൽ കൊവിഡ് കാലത്തും ദേവി സന്നിധിയിലെത്തി പൊങ്കാലയിടാൻ തനിക്ക് കഴിഞ്ഞിരുന്നുവെന്ന് നടി രമ്യ സലിം പറഞ്ഞു. എന്നാൽ സുഹൃത്തുക്കളുമായി ഒരുമിച്ച് പൊങ്കാലയിടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ അതിന് സാധിച്ചുവെന്നും രമ്യ പറഞ്ഞു.

പൊങ്കാലക്കെത്താനായത് മഹാഭാഗ്യമെന്ന് സീമ: കൊവിഡിന്‍റെ ഭീതിയൊഴിഞ്ഞ കാലത്ത് എല്ലാവര്‍ക്കും നല്ലത് വരട്ടെയെന്നാണ് ആഗ്രഹമെന്ന് നടി ജലജ പറഞ്ഞു. നടി ജലജയോടൊപ്പം മകളും പൊങ്കാലയ്ക്കായി എത്തിയിരുന്നു. എവിടെ പൊങ്കാല സമർപ്പിച്ചാലും ദേവി സ്വീകരിക്കുമെന്ന് നടി സീമ ജി നായർ പറഞ്ഞു. ഇടവേളക്ക് ശേഷം ദേവിയുടെ സാന്നിധ്യത്തിൽ പൊങ്കാല ഇടാൻ കഴിഞ്ഞുവെന്നതാണ് ഇപ്പോഴത്തെ സന്തോഷമെന്നും ഇവിടെയെത്തി പൊങ്കാല സമര്‍പ്പിക്കുന്നതിന്‍റെ സുഖം മറ്റെവിടെയും കിട്ടില്ലെന്നും അന്താരാഷ്ട്ര വനിത ദിനം കൂടി വരുന്നതിന് മുൻപായി സ്ത്രീകളുടെ ശബരിമല എന്ന് കൂടി അറിയപ്പെടുന്ന ആറ്റുകാലിൽ പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും നടി സീമ ജി നായർ പറഞ്ഞു.

ആറ്റുകാൽ പൊങ്കാലയിലെ സ്ഥിരം സാന്നിധ്യമായ നടി ചിപ്പിയും ഇത്തവണയും ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ എത്തി. ഔദ്യോഗിക കണക്ക് പ്രകാരം 45 ലക്ഷം പേരാണ് ഇത്തവണ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തത്. പൊങ്കാലയുടെ ഭാഗമായി വൻ സജ്ജീകരണങ്ങളാണ് ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും പൊലീസും ചേർന്ന് ഒരുക്കിയിരുന്നത്. ചൂട് കാലമായതിനാൽ തീപിടിത്തം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഒഴിവാക്കാനായി ദുരന്ത നിവാരണ വകുപ്പും സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.

also read: ഭക്തിസാന്ദ്രമായി ഉത്സവനഗരി ; അടുപ്പൊരുക്കി കാത്തിരുന്ന് ഭക്തലക്ഷങ്ങള്‍, ആറ്റുകാലില്‍ പൊങ്കാലപ്പൊലിമ

ലക്ഷ കണക്കിന് ഭക്ത ജനങ്ങളാണ് ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയിട്ടത്. അമ്മയുടെ ഇഷ്‌ട വിഭവങ്ങളായ കടും പായസം, തെരളി, മണ്ടയപ്പം എന്നിവയെല്ലാം ഭക്തര്‍ ദേവിയ്‌ക്ക് അര്‍പ്പിച്ചു. ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ഭക്തര്‍ പൊങ്കാല നിവേദിച്ചത്. കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് പൊങ്കാല അര്‍പ്പിക്കാന്‍ ആറ്റുകാലമ്മയുടെ സന്നിധിയിലെത്തിയത്.

കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരും പൊങ്കാലയ്‌ക്ക് എത്തിയിരുന്നു. പന്തീരടി പൂജയ്‌ക്കും ദീപാരാധനയ്‌ക്കും ശേഷം രാവിലെ 10.30നാണ് അടുപ്പുകളിലേക്ക് തീപകര്‍ത്തിയത്.

also read: ആറ്റുകാൽ പൊങ്കാല മഹോത്സവം: ആറ്റുകാലമ്മയുടെ ഇഷ്‌ട നിവേദ്യങ്ങൾ തയ്യാറാക്കുന്നത് ഇങ്ങനെ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.