തിരുവനന്തപുരം : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ തുടർച്ചയായ മൂന്നാം പരാജയം വഴങ്ങി കേരള സ്ട്രൈക്കേഴ്‌സ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 റൺസിന് മുംബൈ ഹീറോസിനോടാണ് കേരള സ്ട്രൈക്കേഴ്‌സ് പരാജയപ്പെട്ടത്. ടോസ് നേടി ആദ്യ സ്പെല്ലിൽ ബാറ്റിംഗിനിറങ്ങിയ മുംബൈ 10 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസാണ് നേടിയത്. 18 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെ 41 റൺസ് നേടിയ സാഖിബ് സലീമിന്‍റെ മിന്നും പ്രകടനമാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ബൗളിങ്ങിൽ കേരള സ്ട്രൈക്കേഴ്‌സിനുവേണ്ടി ആന്‍റണി വർഗീസ് 2 വിക്കറ്റ് നേടി.
-
MUMBAI HEROES WIN!!
— CCL (@ccl) March 5, 2023 " class="align-text-top noRightClick twitterSection" data="
A spectacular spell by Raja saves the day! Extremely well-fought by Kerala Strikers!
Watch live now on Zee Anmol Cinema!#A23 #ParleHappyHappy #a23rummy #chalosaathkhelein #letsplaytogether#CCL2023 #cricket #celebrity #cricketlovers pic.twitter.com/vVm841Ffei
">MUMBAI HEROES WIN!!
— CCL (@ccl) March 5, 2023
A spectacular spell by Raja saves the day! Extremely well-fought by Kerala Strikers!
Watch live now on Zee Anmol Cinema!#A23 #ParleHappyHappy #a23rummy #chalosaathkhelein #letsplaytogether#CCL2023 #cricket #celebrity #cricketlovers pic.twitter.com/vVm841FfeiMUMBAI HEROES WIN!!
— CCL (@ccl) March 5, 2023
A spectacular spell by Raja saves the day! Extremely well-fought by Kerala Strikers!
Watch live now on Zee Anmol Cinema!#A23 #ParleHappyHappy #a23rummy #chalosaathkhelein #letsplaytogether#CCL2023 #cricket #celebrity #cricketlovers pic.twitter.com/vVm841Ffei
ഫൈനൽ ലാപ്പിലെ പരാജയം : ആദ്യ സ്പെല്ലിൽ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 5 വിക്കറ്റിന് 107 റണ്‍സ് നേടി. 24 പന്തില്‍ 63 റണ്‍സ് നേടിയ വിവേക് ഗോപന്‍റെ മികച്ച പ്രകടനമാണ് കേരളത്തിന് 107 റൺസ് സമ്മാനിച്ചത്. രണ്ടാം സ്പെല്ലിൽ 9 റൺസിന്‍റെ ലീഡുമായി ബാറ്റിംഗിനിറങ്ങിയ മുംബൈ താരങ്ങൾ 5 വിക്കറ്റ് നഷ്ടത്തിൽ 103 റൺസാണ് നേടിയത്. 112 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം ഒരു ഘട്ടത്തിൽ 4ന് 40 എന്ന നിലയില്‍ ആയിരുന്നു. 19 പന്തിൽ 38 റൺസ് നേടിയ അർജുൻ നന്ദകുമാറും 14 പന്തിൽ 17 റൺസ് നേടിയ വിവേക് ഗോപനുമാണ് കേരളത്തിന് വേണ്ടി പൊരുതിയത്. അവസാന ഓവറില്‍ 12 റണ്‍സ് മാത്രമായിരുന്നു കേരളത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. മികച്ച ഫോമിലുണ്ടായിരുന്ന അര്‍ജുന്‍ നന്ദകുമാറിന് സ്ട്രൈക്ക് കൈമാറാൻ ജീൻ ലാലിന് സാധിക്കാതെ വന്നതോടെയാണ് കേരളം സിസിഎല്ലില്‍ മൂന്നാം പരാജയം രുചിച്ചത്.
ഹോം ഗ്രൗണ്ടിലെ അടിപതറൽ : കേരള സ്‌ട്രൈക്കേഴ്‌സിന്‍റെ മൂന്നാമത്തെ മത്സരവും ആദ്യ ഹോം മത്സരവുമായിരുന്നു ഇന്ന് നടന്നത്. ജയ്‌പൂര്‍, റായ്‌പൂര്‍ എന്നിവിടങ്ങളിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട കേരള സ്‌ട്രൈക്കേഴ്‌സിന് മുംബൈക്കെതിരായ മത്സരം വളരെ നിർണായകമായിരുന്നു. കേരള രഞ്ജി താരമായ സച്ചിന്‍ ബേബിയാണ് ടീമിന്‍റെ മെന്‍റര്‍. സച്ചിന്‍ ബേബിയുടെ മേല്‍നോട്ടത്തിലാണ് കേരളത്തിന്‍റെ പരിശീലനം നടന്നത്. രഞ്ജി താരങ്ങളെയടക്കം ഉള്‍പ്പെടുത്തിയ ടീമുമായി പരിശീലന മത്സരവും കേരള സ്‌ട്രൈക്കേഴ്‌സ് സംഘടിപ്പിച്ചിരുന്നു.
കോ-ഓണര്‍ മോഹന്‍ലാൽ തന്നെ : അതേസമയം സി3 കേരള സ്‌ട്രൈക്കേഴ്‌സിന്‍റെ കോ-ഓണര്‍ മോഹന്‍ലാലാണെന്നും തിരക്കുകള്‍ കാരണമാണ് അദ്ദേഹം അംബാസഡര്‍ സ്ഥാനത്തുനിന്നും മാറിയതെന്നും ടീം ക്യാപ്റ്റൻ കുഞ്ചാക്കോ ബോബന്‍. നേരത്തെ അമ്മയുമായി ടീമിന് കരാറുണ്ടായിരുന്നു. എന്നാല്‍ 2019 ഓടെ ഈ കരാര്‍ അവസാനിച്ചു. അല്ലാതെ സി 3 ക്ലബ് ടീമിനെ സ്വന്തമാക്കിയെന്ന തരത്തിലുള്ള പ്രസ്‌താവനകള്‍ ശരിയല്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 'എല്ലാ കാര്യവും സീരിയസായി കാണേണ്ടതില്ല. അമ്മയിലെ അംഗങ്ങളായ താരങ്ങള്‍ തന്നെയാണ് ടീമിനായി കളിക്കുന്നത്. ക്രിക്കറ്റ് ആസ്വദിക്കുകയാണ് വേണ്ടത്' - ക്യാപ്റ്റന്‍ വ്യക്തമാക്കി.
വൈകിട്ട് 7.30ന് ആരംഭിച്ച മത്സരം കാണാൻ നിരവധി ക്രിക്കറ്റ് പ്രേമികളാണ് ഗ്രീൻഫീൽഡിലേക്ക് എത്തിയത്. സൗജന്യ പ്രവേശന പാസാണ് സംഘാടകർ ആരാധകർക്കായി ഒരുക്കിയത്. കയ്യടിച്ചും അർപ്പുവിളിച്ചും ആരാധകർ താരങ്ങൾക്ക് മികച്ച പിന്തുണ നൽകി.