ETV Bharat / state

ബാലഭാസ്കറിന്‍റെ മരണം; സിബിഐ അന്വേഷണം തുടങ്ങി

കേസിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു

തിരുവനന്തപുരം വയലിനിസ്റ്റ് ബാലഭാസ്കർ സിബിഐ cbi balabasker death
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും
author img

By

Published : Jul 30, 2020, 8:24 AM IST

Updated : Jul 30, 2020, 8:35 AM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷണം തുടങ്ങി. കേസിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്വർണക്കടത്ത് സംഘത്തിന് മരണത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ഡിസംബറിൽ സർക്കാർ അന്വേഷണം സി.ബി ഐക്ക് വിട്ടു.

2018 സെപ്റ്റംബർ 25നാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് കാർ മരത്തിൽ ഇടിച്ച് ബാലഭാസ്കറും മകളും മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭാര്യക്കും കുടുംബ സുഹൃത്തായ അർജുനും ഗുരുതരമായി പരിക്കേറ്റു. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പുലർച്ചെയായിരുന്നു അപകടം.

Last Updated : Jul 30, 2020, 8:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.