തിരുവനന്തപുരം: പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മരുന്നുകളും, കൃത്രിമ ഉപകരണകളും ഉപയോഗിച്ചാണ് നില നിര്‍ത്തുന്നത്.
രക്തത്തിലെ വിവിധ ഘടകങ്ങളുടെ നില തൃപ്തികരമാണെങ്കിലും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ശരീരത്തിന് ആവശ്യമായിരിക്കുന്ന ഉയര്‍ന്ന ഓക്‌സിജന്‍റെ അളവ് ക്രമീകരിച്ച് പോകുന്നത്. സ്വയം ശ്വസിക്കുവാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരും, പള്‍മനോളജിസ്റ്റുകളും, ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധരും, കാന്‍സര്‍ ചികിത്സാ വിദഗ്ധരും അടങ്ങുന്ന ഒരു സംഘമാണ് ചികിത്സിക്കുന്നത്.
Also read: ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു
ചികിത്സയെ സംബന്ധിക്കുന്ന അന്തിമ തീരുമാനങ്ങളെടുക്കുന്നതിന് വിദേശത്തു നിന്നുമുള്ള മെഡിക്കല്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കുന്ന വിദഗ്ധരുടെയും കൂടി അഭിപ്രായം ആരായുന്നുണ്ട്. സന്ദര്‍ശകരെ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണന്ന് ആശുപത്രി അധികൃതർ അറിയിച്ചു.