ETV Bharat / state

'ഞങ്ങ​ളെ​റി​യു​ന്ന ക​ല്ല് പു​ഷ്‌പം, മ​റ്റു​ള്ള​വ​രു​ടേ​ത് മാ​ര​കാ​യു​ധം' ; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ദീപികയുടെ മുഖപ്രസംഗം

author img

By ETV Bharat Kerala Team

Published : Dec 18, 2023, 10:50 AM IST

Catholic Church criticizing CPM's violence : തൊ​ഴി​ലാ​ളി​വ​ർ​ഗ പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വ​മു​ണ്ടെ​ങ്കി​ൽ നാ​ട്ടി​ൽ എ​ന്ത് ഗു​ണ്ടാ​യി​സം കാ​ണി​ച്ചാ​ലും അ​ത് സ​മ​ത്വ​സു​ന്ദ​ര​വും അ​നീ​തി​ര​ഹി​ത​വു​മാ​യ ഭാ​വി​യി​ലേ​ക്കു​ള്ള വി​പ്ല​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കുമെന്ന്‌ തോന്നുന്നത് രാഷ്ട്രീയ തിമിരമെന്ന് ദീപികയുടെ മുഖപ്രസംഗം

deepika editorial against cpm  Catholic Church  CPM  nava kerala sadas  കത്തോലിക്കാ സഭ മുഖപ്രസംഗം  സിപിഎം അക്രമണം  Catholic Church criticizing CPMs violence  CPMs violence in the name of nava kerala sadas  നവകേരള സദസ്‌  Catholic Church against cpm attack
Catholic Church criticizing CPM's violence

തിരുവനന്തപുരം : നവകേരള സദസിന്‍റെ പേരിൽ സിപിഎം നടത്തുന്ന അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി കത്തോലിക്കാസഭാ പത്രം ദീപികയുടെ മുഖപ്രസംഗം (Catholic Church criticizing CPM's violence). നാ​ട്ടി​ൽ എ​ന്ത് ഗു​ണ്ടാ​യി​സം കാ​ണി​ച്ചാ​ലും തൊ​ഴി​ലാ​ളി​വ​ർ​ഗ പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വ​മു​ണ്ടെ​ങ്കി​ൽ അ​ത് സ​മ​ത്വ​സു​ന്ദ​ര​വും അ​നീ​തി​ര​ഹി​ത​വു​മാ​യ ഭാ​വി​യി​ലേ​ക്കു​ള്ള വി​പ്ല​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കുമെന്നും പാ​ർ​ട്ടി​ക്കാ​രെ​യും അം​ഗ​ര​ക്ഷ​ക​രെ​യും പൊലീ​സി​നെ​യു​മൊ​ന്നും പൊ​തു​ജ​ന​ത്തി​ന് തി​രി​ച്ച​റി​യാ​നാ​വി​ല്ലെന്നും ഞ​ങ്ങ​ളു​യ​ർ​ത്തു​ന്ന ക​രി​ങ്കൊ​ടി സ​മ​ര​മാ​ർ​ഗ​വും മ​റ്റു​ള്ള​വ​രു​ടേ​ത് അ​ക്ര​മ​വു​മാ​ണെ​ന്നും ഞങ്ങ​ളെ​റി​യു​ന്ന ക​ല്ല് പുഷ്‌പവും മ​റ്റു​ള്ള​വ​രു​ടേ​ത് മാ​ര​കാ​യു​ധ​വു​മാ​ണെ​ന്നുമെല്ലാം തോ​ന്നു​ന്ന​ത് രാ​ഷ്‌​ട്രീ​യ തി​മി​ര​മാ​ണെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു.

കേ​ന്ദ്ര​ത്തി​ൽ​ നിന്ന് സം​സ്ഥാ​ന​ത്തി​ന് കി​ട്ടാ​നു​ള്ള​ത് ക​ണ​ക്കു​പ​റ​ഞ്ഞ് വാ​ങ്ങ​ണം. അ​ത് കെടു​കാ​ര്യ​സ്ഥ​ത തു​ട​രാ​നു​ള്ള ലൈ​സ​ൻ​സ​ല്ലെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു (CPM's violence in the name of nava kerala sadas). പ​ട്ടി​ണി, തൊ​ഴി​ലി​ല്ലാ​യ്‌മ, കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ സ​മ്പൂർ​ണ നാ​ശം, വ​ന്യ​ജീ​വി​ശ​ല്യം, അ​ഴി​മ​തി, കടക്കെണി, ധൂ​ർ​ത്ത്, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം തു​ട​ങ്ങി​യ​വ​യി​ൽ ​നി​ന്ന് കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​ൻ എ​ന്തെ​ങ്കി​ലും പ​ദ്ധ​തി​യു​ണ്ടോ എ​ന്നുമാത്രമാണ് ചോ​ദ്യം.

അ​ഹ​ന്ത വെ​ടി​യാ​നും തി​രു​ത്താ​നും സ​മ​യ​മു​ണ്ട്, എന്നാൽ അം​ഗ​ര​ക്ഷ​ക​രു​ടെ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ പോ​ലെ ഇ​തൊ​ന്നും ശ്ര​ദ്ധ​യി​ൽപ്പെ​ട്ടി​ട്ടി​ല്ലെന്നാണ് വാദമെങ്കില്‍ മ​റ്റൊ​ന്നും പ​റ​യാ​നി​ല്ലെന്നും ജ​നം തീ​രു​മാ​നി​ക്ക​ട്ടെയെന്നും മുഖപ്രസംഗം പറയുന്നു. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് സർക്കാരുകൾക്ക് ഉണ്ടായ തകർച്ചയും മുഖപ്രസംഗം ഓർമിപ്പിക്കുന്നു.

നവംബര്‍ ലക്കം 'മറക്കില്ല മണിപ്പൂര്‍' : ഇതിന്‌ മുന്‍പ്‌ നവംബറില്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ്‌ ഗോപിക്കുമെതിരെ മുഖപത്രം വിമർശനം നടത്തിയത്‌ ഏറെ ശ്രദ്ധനേടിയിരുന്നു. മറക്കില്ല മണിപ്പൂര്‍ എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിലാണ്‌ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകുമെന്ന വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത രംഗത്തെത്തിയത്‌. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും ലേഖനം വിമര്‍ശിച്ചിരുന്നു. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന്‌ സുരേഷ്‌ ഗോപിക്ക് നേരെ പരിഹാസം ചൊരിയുകയും ചെയ്‌തിരുന്നു.

ALSO READ: മറക്കില്ല മണിപ്പൂര്‍; പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂർ അതിരൂപത

അങ്ങ് മണിപ്പൂരിലും യുപിയിലും ഒന്നും നോക്കിയിരിക്കരുത്. അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട് - തൃശൂരിനെ എടുക്കാൻ ആഗ്രഹിക്കുന്ന ഒരു ബിജെപി നേതാവ് സിനിമ ഡയലോഗ് പോലെ നടത്തിയ പ്രസ്‌താവന ഇതിന് തെളിവായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോ എന്നാണ് ജനം തിരിച്ചുചോദിക്കുന്നതെന്നും അതിരൂപത മുഖപത്രം ചൂണ്ടിക്കാട്ടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.