തിരുവനന്തപുരം : കൊവിഡ് കാലത്ത് രജിസ്‌റ്റര്‍ ചെയ്ത അക്രമസ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇതിന് ധാരണയായത്. അതേസമയം ഏതൊക്കെ കേസുകള്‍ പിന്‍വലിക്കണം എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു.
കൊവിഡ് കാലത്ത് സംസ്ഥാനത്ത് ഏകദേശം 1,40,000 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്തത്. ഇതില്‍ സാമൂഹിക അകലം പാലിക്കാത്തതിനും മാസ്‌ക് ധരിക്കാത്തതിനും രജിസ്‌റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും. മാത്രമല്ല പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുള്‍പ്പടെ ജനകീയ സമരങ്ങളിലെ അക്രമ സ്വഭാവമില്ലാത്ത കേസുകളും പിന്‍വലിക്കും.