ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജ് സംഘർഷം; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും കേസ്

author img

By

Published : Dec 3, 2019, 5:49 PM IST

പൊതുമുതൽ നശിപ്പിച്ചതിനാണ് അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

case charged against SFI  യൂണിവേഴ്‌സിറ്റി കോളജ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും കേസ്  എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും കേസ്  യൂണിവേഴ്‌സിറ്റി കോളജ്  university college
യൂണിവേഴ്‌സിറ്റി കോളജ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വീണ്ടും കേസ്. അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ കോളജ് ഗേറ്റ് അടച്ചിട്ട് വിദ്യാർഥികളെ തടഞ്ഞു നിർത്തി സമരം നടത്തിയിരുന്നു. ഇതിനെതിരെ പ്രിൻസിപ്പലിന് മൊഴി നൽകിയതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തില്‍ കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്‍റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടർ ലാബിന്‍റെ നാല് ജനൽച്ചില്ലുകള്‍ അടിച്ചു തകർക്കുകയും ഗണിത വിഭാഗം മേധാവി എസ്.ബാബുവിന്‍റെ ബൈക്കിന്‍റെ സീറ്റും പ്രവര്‍ത്തകര്‍ കുത്തി കീറിയിരുന്നു.

Intro:യൂണിവേഴ്സിറ്റി കോളേജിൽ അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. അഞ്ച് എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനാണ് കന്റോൺമെന്റ് പോലീസ് കേസ് എടുത്തത്. തിങ്കളാഴ്ച വൈകീട്ടാണ് ഒരു കൂട്ടം എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളേജിന്റെ ജനൽ ചില്ലകൾ അടിച്ചു തകർക്കുകയും അധ്യാപകരുടെ വാഹനങ്ങളും നശിപ്പിച്ചത്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ പുറകു വശത്തെ കമ്പ്യൂട്ടർ ലാബിന്റെ നാല് ജനൽച്ചില്ലുകളാണ് തകർത്തത്. ഗണിത വിഭാഗം മേധാവി എസ്.ബാബുവിന്റെ ബൈക്കിന്റെ സീറ്റുമാണ് കുത്തി കീറിയത്. ഏതാനും ദിവസം മുമ്പ് ഗേറ്റ് അടച്ചിട്ട് വിദ്യാർത്ഥികളെ തടഞ്ഞു നിർത്തി എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ സമരത്തെക്കുറിച്ച് പ്രിൻസിപ്പലിന് മൊഴി നൽകിയതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന

Body:.....

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.