ETV Bharat / state

സിഎജി കണ്ടെത്തലുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ഡിജിപിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

cbi investigation  cag report  ramesh chennithala  സിഎജി റിപ്പോര്‍ട്ട്  സിബിഐ അന്വേഷണം  രമേശ് ചെന്നിത്തല  എൻഐഎ അന്വേഷണം  ഡിജിപി ക്രമക്കേടുകൾ
സിഎജി റിപ്പോര്‍ട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
author img

By

Published : Feb 12, 2020, 5:02 PM IST

Updated : Feb 12, 2020, 5:19 PM IST

തിരുവനന്തപുരം: ഡിജിപിക്കെതിരായ സിഎജി കണ്ടെത്തലുകളെ കുറിച്ച് സിബിഐയും എന്‍ഐഎയും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡിജിപിയെ മാറ്റി നിർത്തിയുള്ള അന്വേഷണമാണ് വേണ്ടത്. എജിയുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് കണ്ടെത്തലുകളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിഎജി കണ്ടെത്തലുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

ക്രിമിനൽ ഗൂഡാലോചനയാണ് നടന്നത്. പി.ടി.തോമസ് ഡിജിപിയുടെ ക്രമക്കേടുകൾ സംബന്ധിച്ച് സഭയിൽ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. മുഖ്യമന്ത്രി ഡിജിപിയെ അനാവശ്യമായി സംരക്ഷിക്കാൻ ശ്രമിക്കുന്നു. പൊലീസ് വകുപ്പിലെ അഴിമതി മൂടിവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും വിഷയത്തിൽ തുടർ നടപടികൾ പ്രതിപക്ഷം ചർച്ച ചെയ്‌തു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Feb 12, 2020, 5:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.