തിരുവനന്തപുരം: കിഫ്ബിക്കെതിരെ വിമർശനമുയർത്തുന്ന വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമസഭയിൽ. ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസിലെ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടും ഇന്ന് നിയമസഭയിൽ വയ്ക്കും. സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾക്കെതിരെ ധനമന്ത്രി ടി.എം തോമസ് ഐസക്ക് ഉൾപ്പടെ രൂക്ഷ വിമർശനമാണ് ഉയർത്തിയിരുന്നത്. നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടതിന് ധനമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്‌തിരുന്നു.
കിഫ്ബിക്കെതിരായ വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമസഭയിൽ - തോമസ് ഐസക്കിനെതിരെ സിഎജി റിപ്പോർട്ട്
ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസിലെ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടും ഇന്ന് നിയമസഭയിൽ