തിരുവനന്തപുരം: കിഫ്ബി വായ്‌പകൾ ഭരണഘടനാവിരുദ്ധമാണെന്ന സിഎജി റിപ്പോർട്ടിനെതിരെ നിയമപോരാട്ടം ശക്തമാക്കാനൊരുങ്ങി സർക്കാർ.
റിപ്പോർട്ടിനെ കോടതിയിൽ നേരിടാനാണ് സർക്കാർ തീരുമാനം. കിഫ്ബിക്കെതിരെ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ മുതിർന്ന അഭിഭാഷകരെ എത്തിക്കാനും സർക്കാർ തീരുമാനിച്ചു. സിഎജി റിപ്പോർട്ടിൽ തുടർ നടപടി എങ്ങനെ വേണമെന്നത് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി. എസ്. നരിമാനിൽ നിന്ന് നിയമോപദേശം തേടും.
കേസിന്‍റെ തുടർ നടപടികളുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്, അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദുമായി ചർച്ച നടത്തി.