ETV Bharat / state

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും - thiruvananthapuram

കിഫ്ബിയിൽ നടന്ന ആദായ നികുതി വകുപ്പ് റെയ്‌ഡും ഇരട്ട വോട്ട് വിവാദവും ചർച്ചയാകും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും  cabinet meet today in thiruvananthapuram  സംസ്ഥാന മന്ത്രിസഭാ യോഗം  cabinet meet today  thiruvananthapuram  തിരുവനന്തപുരം
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും
author img

By

Published : Mar 26, 2021, 8:54 AM IST

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മൂന്നാഴ്‌ചത്തെ ഇടവേളയ്ക്ക് ശേഷമാണ് മന്ത്രിസഭാ യോഗം ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതുകൊണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നയപരമായ തീരുമാനങ്ങള്‍ പാടില്ലാത്തിനാലുമാണ് മന്ത്രിസഭാ യോഗം ചേരാതിരുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് എത്തിയ സാഹചര്യത്തിൽ ഓൺലൈനായാണ് യോഗം ചേരുന്നത്. മന്ത്രിമാരടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലാണ് യോഗം ഓണ്‍ലൈനായി ചേരുന്നത്. കിഫ്ബിയില്‍ കഴിഞ്ഞ ദിവസം നടന്ന ആദായ നികുതി വകുപ്പ് റെയ്‌ഡും ഇരട്ട വോട്ടുകള്‍ സംബന്ധിച്ച വിവാദത്തിലെ ഇടപെടലും യോഗം ചര്‍ച്ച ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.