തിരുവനന്തപുരം: മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓൺലൈൻ ആയാണ് ഇത്തവണയും യോഗം ചേരുന്നത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനായി മന്ത്രിമാർക്കായി 21 ലാപ് ടോപ്പുകൾ വാങ്ങാൻ സർക്കാർ ഐ.ടി വകുപ്പിനെ ചുമതലപ്പെടുത്തി. എന്നാൽ ഇന്നത്തെ യോഗത്തിൽ ഇത് എത്തിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ നിലവിൽ സ്റ്റോക്കുള്ള മീഡിയം ലാപ്പ്ടോപ്പുകൾ മന്ത്രിമാരുടെ ഓഫീസിൽ എത്തിച്ച് നൽകി. മന്ത്രിമാർ ഓഫീസുകളിലോ വീടുകളിലോ ഇരുന്ന് യോഗത്തിൽ പങ്കെടുക്കും.
പ്ലസ് വൺ സീറ്റ് വർധനയും ഹയർ സെക്കണ്ടറി പ്രവേശനത്തിന് മുന്നാക്കക്കാരിലെ പിന്നാക്കകാർക്ക് 10 ശതമാനം സംവരണം നൽകുന്ന കാര്യത്തിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകും.