ETV Bharat / state

പ്രിയങ്കാ ഗാന്ധി ഇന്നുമുതൽ എംപി; സത്യപ്രതിജ്ഞ അൽപസമയത്തിനകം - PRIYANKA GANDHI OATH TAKING

പ്രിയങ്ക ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് രവീന്ദ്ര വസന്തറാവു ചവാനും ഇന്ന് ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്യും.

HEMANT SOREN OATH IN JHARKHAND  WAYANAD LOKSABHA CONSTITUENCY  പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ  ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ
Priyanka Gandhi, Hemant Soren (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 28, 2024, 9:44 AM IST

ന്യൂഡൽഹി: വയനാട്ടില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഇന്ന് (നവംബര്‍ 28) ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്യും. നിലവിൽ പാർലമെന്‍റംഗത്വമുള്ള ഗാന്ധി കുടുംബത്തിലെ മൂന്നാമത്തെ അംഗമാണ് പ്രിയങ്ക ഗാന്ധി.

കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) സത്യൻ മൊകേരിയെ പരാജയപ്പെടുത്തി 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭാ സീറ്റ് നേടിയത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് പ്രിയങ്കയുടെ വിജയ സര്‍ട്ടിഫിക്കറ്റ് കൈമാറി. സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതിബദ്ധതയുടെയും പ്രതീകമാണ് തനിക്ക് ലഭിച്ച വിജയ സര്‍ട്ടിഫിക്കറ്റ് എന്നാണ് പ്രിയങ്ക പ്രതികരിച്ചത്. എക്‌സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'വയനാട്ടിൽ നിന്നുള്ള എന്‍റെ സഹപ്രവർത്തകർ എന്‍റെ തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് കൊണ്ടുവന്നു. എനിക്ക് ഇത് വെറുമൊരു രേഖയല്ല. ഇത് നിങ്ങളുടെ സ്നേഹത്തിന്‍റേയും വിശ്വാസത്തിന്‍റേയും ഞങ്ങൾ പ്രതിജ്ഞാബദ്ധരായ മൂല്യങ്ങളുടെയും പ്രതീകമാണ്. എന്നെ തെരഞ്ഞെടുത്തതിന് വയനാടിന് നന്ദി. നിങ്ങൾക്കായി ഒരു നല്ല ഭാവി കെട്ടിപ്പടുക്കാൻ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും'- പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.

പ്രിയങ്ക ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് നേതാവായ രവീന്ദ്ര വസന്തറാവു ചവാനും ഇന്ന് ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്യും. നന്ദേഡ് ലോക്‌സഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രവീന്ദ്ര വസന്തറാവു ചവാൻ 5,86,788 വോട്ടുകൾക്കാണ് വിജയിച്ചത്. സിറ്റിങ് കോൺഗ്രസ് എംപിയായിരുന്ന വസന്തറാവു ബൽവന്ത്രറാവു ചവാന്‍റെ മരണത്തെ തുടർന്നാണ് ഈ സീറ്റ് ഒഴിവുവന്നത്.

ചരിത്രം കുറിക്കാന്‍ ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ സത്യ പ്രതിജ്ഞ

നിയമസഭ തെരഞ്ഞെടുപ്പിൽ ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം നേടിയ വന്‍ വിജയത്തിന് പിന്നാലെ ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജാർഖണ്ഡിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ അധികാരത്തിൽ തിരിച്ചെത്തുന്നത്.

നേരത്തെ, ഹേമന്ത് സോറൻ ഗവർണർ സന്തോഷ് ഗാംഗ്‌വാറിന് രാജിക്കത്ത് സമർപ്പിക്കുകയും പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം രാജ്ഭവനിൽ സമർപ്പിക്കുകയും ചെയ്‌തിരുന്നു.

81 അംഗ ജാർഖണ്ഡ് അസംബ്ലിയിൽ 56 സീറ്റുകൾ നേടിയാണ് ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം ഇന്ത്യ സഖ്യത്തെ വിജയത്തിലെത്തിച്ചത്. ജെഎംഎം പാര്‍ട്ടിക്ക് 34 സീറ്റുകളും കോൺഗ്രസ് 16 സീറ്റുകളും ആർജെഡി നാല് സീറ്റുകളും സിപിഐ-എംഎൽ രണ്ട് സീറ്റുകളുമാണ് നേടിയത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ജാർഖണ്ഡിൽ 24 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി 21 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജെഎസ്‌യു പാർട്ടി, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ജെഡിയു എന്നിവർ ഓരോ സീറ്റ് വീതം നേടി.

Also Read: 'ചുമതലയേല്‍ക്കുക ഹേമന്ത് സോറന്‍ മാത്രം, മറ്റുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ അന്തിമ തീരുമാനത്തിന് ശേഷം'; ഗുലാം അഹമ്മദ് മിര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.